പാസ്‌പോര്‍ട്ട് ഇല്ലാതെ ലോകത്ത് എവിടെയും പോകാം! ഇവര്‍ക്കെന്താ ഇത്ര പ്രത്യേകത?

OCTOBER 21, 2025, 8:02 PM

പാസ്പോര്‍ട്ട് ഇല്ലാതെ വിദേശയാത്ര നടത്താന്‍ സാധിക്കുമെന്ന് വിശ്വാസിക്കാനാകുമോ ? സാധരണഗതിയില്‍ അത് ഒരിക്കലും സാധിക്കില്ല. സ്വന്തം രാജ്യത്തിന് പുറത്ത് പോകണമെങ്കില്‍ പാസ്പോര്‍ട്ട് ആവശ്യമാണ്. എന്നാല്‍ ഒരു പാസ്പോര്‍ട്ടും വേണ്ടാതെ ഏത് രാജ്യത്തും പോകാന്‍ ചിലര്‍ക്ക് സാധിക്കും. അങ്ങനെയൊരു സംഗതിയുണ്ട്. അത് എല്ലാവര്‍ക്കും സാധിക്കില്ല. ലോകത്ത് ആകെ മൂന്ന് പേര്‍ക്കാണ് പാസ്പോര്‍ട്ട് ഇല്ലാതെ യാത്ര ചെയ്യാനാവുക. ഇവര്‍ ആരൊക്കെയാണെന്ന് അറിയാമോ

ഇംഗ്ലണ്ടിലെ കിംഗ് ചാള്‍സ് മൂന്നാമന്‍, ജപ്പാന്‍ ചക്രവര്‍ത്തി നറുഹിതോ, അദ്ദേഹത്തിന്റെ ഭാര്യ മസാകോ എന്നിവര്‍ക്ക് മാത്രമാണ് ലോകത്ത് പാസ്പോര്‍ട്ട് ഇല്ലാതെ വിദേശയാത്ര നടത്താന്‍ ആകുക. വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ക്കും പ്രസിഡന്റുമാര്‍ക്കും വരെ വിദേശയാത്രയ്ക്ക് ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടുകള്‍ ആവശ്യമുണ്ട്. എന്നാല്‍ രാജകുടുംബാംഗങ്ങളായ ഈ മൂന്ന് പേര്‍ക്ക് വിസയോ പാസ്പോര്‍ട്ടോ ഇല്ലാതെ ഏത് രാജ്യത്തും പോകാം.

എല്ലാ പാസ്പോര്‍ട്ടുകളും രാജാവിന്റെ പേരിലാണ് നല്‍കുന്നത് എന്നതാണ് ഇംഗ്ലണ്ടിലെ പ്രത്യേകത. പാസ്പോര്‍ട്ടില്‍ ഇക്കാര്യം അച്ചടിച്ചിട്ടുണ്ടാകും. അതുകൊണ്ട് തന്നെ പാസ്പോര്‍ട്ട് നല്‍കുന്ന രാജാവിനും പാസ്പോര്‍ട്ട് വേണം എന്ന് പറയാനാകില്ലല്ലോ. ക്വീന്‍ എലിസബത്ത് രണ്ടും തന്റെ ജീവിതകാലത്ത് പാസ്പോര്‍ട്ട് ഉപയോഗിച്ചിട്ടില്ല. ജപ്പാനില്‍ രാജഭരണമല്ല. ഭരണഘടനയ്ക്ക് കീഴിലുളള പ്രതീകാത്മക രാജാധികാരം മാത്രമാണ് ഉളളത്. 

ചക്രവര്‍ത്തിക്കും ഭാര്യയ്ക്കും അത് കൊണ്ട് തന്നെ ജാപനീസ് സര്‍ക്കാര്‍ പാസ്പോര്‍ട്ട് നല്‍കിയിട്ടില്ല. പകരം ഡിപ്ലോമാറ്റിക് പ്രോട്ടോകോളിന്റെ സഹായത്തോടെയാണ് ചക്രവര്‍ത്തിയും ഭാര്യയും വിദേശയാത്ര നടത്തുന്നത്. നറുഹിതോ 2019ല്‍ ആദ്യമായി ഇംഗ്ലണ്ടിലേക്ക് പോയപ്പോള്‍ ഒരു രേഖയും കൂടാതെയാണ് അദ്ദേഹം സ്വീകരിക്കപ്പെട്ടത്.

ലോകത്തിലെ 190 രാജ്യങ്ങളിലേക്ക് ഈ മൂന്ന് പേര്‍ക്കും ഉഭയകക്ഷി ധാരണകളുടേയും നയതന്ത്ര ഉടമ്പടികളുടേയും ബലത്തില്‍ പാസ്പോര്‍ട്ട് ഇല്ലാതെ യാത്ര ചെയ്യാം. എന്നാല്‍ ഇവര്‍ക്ക് വിനോദ യാത്ര പോകാന്‍ ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കില്ല. മറിച്ച് ഔദ്യോഗിക സന്ദര്‍ശനം, അന്താരാഷ്ട്ര പരിപാടികള്‍, നയതന്ത്രപരിപാടികള്‍ എന്നിങ്ങനെയുളള വിദേശയാത്രകള്‍ക്ക് മാത്രമേ പാസ്പോര്‍ട്ട് വേണ്ടാതുളളൂ.

കൂടാതെ ഈ മൂന്ന് പേര്‍ക്കും നയതന്ത്ര പരിരക്ഷയും ലഭിക്കും. ഏത് രാജ്യത്ത് വെച്ചും ഇവരെ അറസ്റ്റ് ചെയ്യാനോ ഇവര്‍ക്കെതിരെ അന്വേഷണം നടത്താനോ സാധ്യമല്ല. സമാനമായ സൗകര്യം ഉളള മറ്റൊരാള്‍ ഐക്യരാഷ്ട്രസഭയുടെ തലവന്‍ ആണ്. ഐക്യരാഷ്ട്ര സഭയുടെ ഒരു പ്രത്യേക യാത്രാ രേഖയാണ് വിദേശയാത്രയ്ക്കായി ജനറല്‍ സെക്രട്ടറി ഉപയോഗിക്കാറുളളത്. ഇത് പാസ്പോര്‍ട്ടിന് തുല്യമാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam