അക്ബർ ചക്രവർത്തിയും സ്വാമി വിവേകാനന്ദനും മതമൈത്രിയുടെ വക്താക്കൾ

MARCH 5, 2025, 1:28 AM

'സഹിഷ്ണതയും സാർവ്വത്രീക സൗഹാർദ്ദവും ലോകത്തെ പഠിപ്പിച്ച ഒരു മതത്തിൽപെട്ടതിൽ താൻ അഭിമാനിക്കുന്നു. പീഡിതർക്കും അഭയാർത്ഥികൾക്കും അഭയം നൽകിയ ഒരു രാഷ്ട്രത്തിൽ പെട്ടതിൽ അഭിമാനിക്കുന്നു.' എന്നീവരികളാണ് തോമസ് ഹോവാഡ്തന്റെ പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നത്. ഒപ്പം ആ പ്രസംഗത്തിലെ ഏറ്റവും പ്രസക്തമായ വാചകം കൂടി അദ്ദേഹം എഴുതുതുന്നുണ്ട്.  അതിങ്ങനെയാണ്: 'വിഭാഗിയതയും മതഭ്രാന്തും അതിന്റെ ഭയാനകമായ സന്തതിയായ മതഭീകരതയും ഈ മനോഹരഭൂമിയെ ദീർഘകാലം കൈവശപ്പെടുത്തിയിരിക്കുന്നു. എന്നാൽ അതിന്റെ അന്ത്യകാലമായിരിക്കുന്നു.' സ്വാമി വവേകാനന്ദൻ ഷിക്കാഗോയിൽ നടത്തിയ പ്രസംഗത്തിൽ നിന്നാണിത് എടുത്തിരിക്കുന്നത്. 

ഈ അത്യാധുനിക ലോകത്തിന്റെ മുന്നിലെ ഏറ്റവു വലിയ വെല്ലുവിളികളിലോന്ന് വിവിധ ജാതി മതങ്ങളിൽപെട്ട ആളുകളെ എങ്ങിനെ സമാധാനപരമായി ഒരുമിപ്പിച്ച് കൊണ്ടുപോകാമെന്നതാണ്. പശ്ചിമേഷ്യയിലും ദക്ഷണേഷ്യയിലും മതഭൂരിപക്ഷവാദത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയെടുത്ത രാജ്യങ്ങളും യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും ക്രിസ്ത്യാനികളല്ലാത്തവരുടെ കുടിയേറ്റവുമെല്ലാം വൈഷമ്യം പിടിച്ചതാണ്. അത് പലപ്പോഴും അക്രമാസക്തവും സഘർഷഭരിതവും ആയിത്തീരാറുണ്ട്. 

ഇതിന്റെ കാരണങ്ങളിലേക്കും പ്രശ്‌നപരിഹാരത്തിലേക്കും വെളിച്ചം വീശുന്ന ഒരു പുസ്തകം 2021ൽ പുറത്തിറങ്ങിയിരുന്നു. വിവിധ മതവിശ്വസങ്ങൾ തമ്മിലുള്ള ഇടപെടലുകളെക്കുറിച്ചും ഇഴയടുപ്പത്തെ അവസ്ഥയെക്കുറിച്ചും മറ്റും ഏറെ ആഴത്തിൽ ഗവേഷണം നടത്തി എഴുതിയിരിക്കുന്ന ആ പുസ്തകമാണ് 'ദി ഫെയ്ത്ത്‌സ് ഓഫ് അദേഴ്‌സ്: എ ഹിസ്റ്ററി ഓഫ് ഇന്റർലിലിജിയസ്.' അമേരിക്കൻ പണ്ഡിതനും ഹോവാർഡ് ഇന്ത്യാനയിലെ വാൽപാറൈസോ യൂണിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി ആൻഡ് ഹ്യുമാനിറ്റീസ് പ്രൊഫസറുമായ തോമസ് ആൽബർട്ട് ഹോവാഡിന്റെതാണ് ഈ പുസ്തകം.

vachakam
vachakam
vachakam

തോമസ് ആൽബർട്ട് ഹോവാഡിന്റെ പഠനത്തിൽ മതങ്ങൾ തമ്മിലുള്ള സംവാദത്തിന്റെ വക്താക്കളായി രണ്ട് ഇന്ത്യാക്കാർ പ്രത്യക്ഷപ്പെടുന്നുണ്ട്. മുഗൾ സാമ്രാജ്യത്തിന്റെ മൂന്നാമത്തെ ചക്രവർത്തിയായ ജലാലുദ്ദിൻ മുഹമ്മദ് അക്ബർ' ആണ് അതിലൊരാൾ. 1952ൽ പ്രസിദ്ധീകരിച്ച 'ദി ദിൻ ഇലാഹി ഓർ ദി റിലീജിയൻ ഓഫ് അക്ബർ' എന്ന പുസ്തകത്തെയാണ് അദ്ദേഹം പ്രധാനമായും ആശ്രയിക്കുന്നത്.അക്ബർ ചക്രവർത്തി സ്ഥാപിച്ച മതമാണ് ദിൻ ഇലാഹി. തന്റെ സാമ്രാജ്യത്തിൽ വിശ്വാസിക്കപ്പെട്ടിരുന്ന മതങ്ങളുടെ നല്ല വശങ്ങൾ കൂട്ടിയിണക്കിയതാണ് ഈ മതം സൃഷ്ടിച്ചിരിക്കുന്നത്. 

പ്രധാനമായും ഹിന്ദുമതം, ഇസ്ലാംമതം, ക്രിസ്തുമതം, ജൈനമതം, സൊറോസ്ട്രിയൻമതം എന്നിവയിൽ നിന്നും ചില നല്ല വശങ്ങൾ സ്വീകരിച്ചുകൊണ്ടുള്ളതായിരുന്നു ആ പുതിയ മതം. എന്നാൽ ഒരിക്കൽപ്പോലും ആ മതത്തിന്റെ ഭാഗമാകാൻ അക്ബർ ആരെയും നിർബന്ധിച്ചിരുന്നില്ല. പ്രവേശനച്ചടങ്ങുകൾ ഒഴികൈ ആചാരങ്ങളോ ആരാധനസ്ഥലമോ പുരോഹിതന്മരോ ദിൻ ഇലാഹിയിലുണ്ടായിരുന്നില്ല. സുൽഹ് കുൽ അഥവാ എല്ലാവർക്കും സമാധാനം എന്നതായിരുന്നു ഇതിന്റെ അടിസ്ഥാനം.

അക്ബറിന്റെ സമകാലീകനായ ഫിലിപ്പ് രണ്ടാമൻ രാജാവിന് അക്ബർ എഴുതിയ കത്ത് തോമസ് ആൽബർട്ട് ഹൊവാഡിനെ ഏറെ ആകർഷിച്ചു. ജൂതന്മാരേയും മുസ്ലീങ്ങളേയും പുറത്താക്കിയതിനു ശേഷം  കടുത്ത കത്തോലിക്കാ രാഷ്ട്രമായി സ്‌പെയിൻ മാറിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ഇന്ത്യൻ സാഹചര്യങ്ങളിൽ നിന്നും പഠിക്കാൻ ശ്രമിണമെന്ന് അദ്ദേഹം ഫിലിപ്പ് രാജാവിനെ ഉപദേശിച്ചു. 

vachakam
vachakam
vachakam

'ഇവിടെ എല്ലാവരും കാര്യകാരണങ്ങളൊന്നും അന്വേഷിക്കാതെ താൻ ജനിച്ചതും വളർന്നതുമായ മതത്തെ പിന്തുടരുന്നവരാണ്. അങ്ങിനെ മനുഷ്യ ബുദ്ധിയുടെ ഏറ്റവും മഹത്തായ ലക്ഷ്യമായ സത്യാന്വേഷണത്തിനുള്ള ഉത്തരവാദിത്വത്തിൽ നിന്നും സ്വയം ഒഴിവാകുന്നു. അതിനാൽ ഞങ്ങൾ (ഇന്ത്യയിൽ) എല്ലാ മതങ്ങളിലുമുള്ള പണ്ഡിതന്മാരുമായി സൗകര്യപ്രദമായ സമയങ്ങളിൽ ഒന്നിച്ചിരിക്കുന്നു. അങ്ങിനെ അവരുടെ വിശിഷ്ടമായപ്രഭാഷണങ്ങളിൽ നിന്നും ഉന്നതമായ ചിന്തകളിൽ നിന്നും അറിവ് നേടുന്നു.'

അക്ബറിനും ശതാബ്ദങ്ങൾക്കു ശേഷം ജനിച്ച സ്വാമി വവേകാനന്ദനാണ് തോമസ് ഹോവാഡ് മുന്നോട്ടു വയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ മാതൃക. മറ്റുപല നിരീക്ഷകരേപ്പോലേയും 1893ൽ ഷിക്കാഗോയിലെ ലോക മത പാർലമെന്റിൽ വിവേകാനന്ദൻ നടത്തിയ പ്രസംഗം തന്നെയാണ് തോമസ് ഹോവാഡും ഉയർത്തിക്കാണിക്കുന്നത്. പാർലമെന്റിൽ വിവേകാനന്ദൻ നടത്തിയ പ്രസംഗത്തിലെ ആദർശങ്ങൾ അദ്ദേഹം നമുക്ക് പരിചയപ്പെടുത്തിത്തരുന്നു.
സൗഹൃദ കൂട്ടായ്മകളിലൂടേയും പരസ്പര ധാരണകളിലൂടേും വിവിധ മതസ്ഥർക്കിടയിൽ മനുഷ്യസാഹോദര്യത്തിന്റെ ചിന്തകൾ പ്രോൽസാഹിപ്പിക്കുകയും അതിനെ ശക്തിപ്പെടുത്തുകയും ചെയ്യുക, ശാശ്വതമായ അന്താരാഷ്ടസമാധാനം ഉറപ്പാക്കുമെന്ന പ്രതീക്ഷയിൽ ഭൂമിയിലെ രാഷ്ടങ്ങളെ സൗഹൃദക്കൂട്ടായ്മയലേക്ക് കൊണ്ടുവരിക' എന്നതൊക്കെയാണ് ആ പ്രഭാഷണത്തിലെ കാതലായ ആശയമെന്നുകൂടി തോമസ് ഹോവാഡ് നിരീക്ഷിക്കുന്നു. 

തുടർന്ന് വിവേകാനന്ദൻ ഷിക്കാഗോയിൽ നടത്തിയ പ്രസംഗത്തിൽ നിന്നുള്ള കൂടുതൽ ഭാഗങ്ങൾ തോമസ് ഹോവാഡ് ഉദ്ധരിക്കുന്നുമുണ്ട്: 'സഹിഷ്ണതയും സാർവ്വത്രീക സൗഹാർദ്ദവും ലോകത്തെ പഠിപ്പിച്ച ഒരു മതത്തിൽപെട്ടതിൽ താൻ അഭിമാനിക്കുന്നു. പീഡിതർക്കും അഭയാർത്തികൾക്കും അഭയം നൽകിയ ഒരു രാഷ്ട്രത്തിൽ പെട്ടതിൽ അഭിമാനിക്കുന്നു.' എന്നീവരികളാണ് തോമസ് ഹോവാഡ് ചൂണ്ടിക്കാണിക്കുന്നത്. ഒപ്പം ആ പ്രസംഗത്തിലെ ഏറ്റവും പ്രസക്തമായ വാചകം കൂടി അദ്ദേഹം എഴുതുന്നുണ്ട്. 

vachakam
vachakam
vachakam

അതിങ്ങനെയാണ്: ' വിഭാഗിയതയും മതഭ്രാന്തും അതിന്റെ ഭയാനകമായ സന്തതിയായ മതഭീകരതയും ഈ മനോഹരഭൂമിയെ ദീർഘകാലം കൈവശപ്പെടുത്തിയിരിക്കുന്നു. എന്നാൽ അതിന്റെ അന്ത്യകാലമായിരിക്കുന്നു.' പുസ്തകത്തിൽ മഹാത്മജിയെക്കുറിച്ച് ചില സന്ദർഭങ്ങളിൽ പറയുന്നുണ്ടെന്നല്ലാതെ അദ്ദേഹത്തിന്റെ മത ദർശനങ്ങളെക്കുറിച്ച് ആഴത്തിൽ ഒരിടത്തും പരാമർശിച്ചു കണ്ടില്ല. സത്യത്തിൽ അക്ബർ ചക്രവർത്തിയേക്കാളും വിവേകാനന്ദസ്വാമിയെക്കാളും ആഴത്തിലുള്ള മതബഹുസ്വരവാദിയും പ്രയോക്താവുമായിരുന്നില്ലെ മഹാത്മജി..? 

മതങ്ങൾ തമ്മിലുള്ള സംവാദവും മതങ്ങളെ ഉൾപ്പെടുത്തിയുള്ള സാമൂഹിക പ്രവർത്തനവുമെല്ലാം മഹാത്മജി എന്നും പ്രോൽസാഹിപ്പിക്കുകയല്ലെ ചെയ്തിരുന്നത്. എല്ലാ മതങ്ങളേയും ഒന്നിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ദക്ഷിണാഫ്രിക്കയലേയും ഇന്ത്യയിലേയും അദ്ദേഹത്തിന്റെ സഹനസമരങ്ങളത്രയും. അതെന്തുതന്നെയായാലും ആധുനിക യുഗത്തിലെ മതാന്തര സംവാദത്തിന്റെ പ്രധാന ചരിത്രമായി ഈ പുസ്തകം നിലകൊള്ളുന്നു. സമകാലിക ഭൂപ്രകൃതി പരശോധിക്കുന്നതിന് മുമ്പ് തോമസ് ഹോവാഡ് ഇന്റർഫെയ്ത്ത് ഡയലോഗിന്റെ ചരിത്രത്തിലെ നിരവധി പ്രധാന വഴിത്തിരിവുകൾ വിവരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു.

പലരും മതാന്തര സംവാദത്തെക്കുറിച്ച് സിദ്ധാന്തിക്കുകയും പരിശീലിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, ആധുനിക ചരിത്രത്തിലെ വിശാലമായ സംഭവവികാസങ്ങളുമായി അതിന്റെ ആവിർഭാവത്തെയും വ്യാപനത്തെയും ബന്ധിപ്പിച്ചുകൊണ്ട് കുറച്ചുപേർ അതിന്റെ ഭൂതകാലത്തലേക്ക് ശ്രദ്ധാപൂർവം പങ്കെടുത്തിട്ടുണ്ട്.

മതാന്തര സംവാദം അതിന്റെ ഭൂതകാലത്തെ സൂക്ഷ്മവും വിമർശനാത്മകവുമായ ശ്രദ്ധയുടെ വെളിച്ചത്തിൽ ഉൾക്കൊള്ളുന്നു. സമകാലികവും ആഗോളവുമായ മത ബഹുസ്വരതയലേക്ക് ഉൾക്കാഴ്ച സംഭാവന ചെയ്യുന്നതോടൊപ്പം പരസ്പര സഹകരണവും അറിവും വളർത്തുന്നതിന് വൈവിധ്യമാർന്ന വിശ്വാസ പശ്ചാത്തലത്തിലുള്ള ആളുകളെ സഹായിക്കുന്നതിനുള്ള വാഗ്ദാനങ്ങളുമുണ്ട് ഈ പുസ്തകത്തിൽ.

എമ എൽസ എൽവിൻ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam