റമദാന്‍ മാസം കഴിഞ്ഞ് ശവ്വാല്‍ മാസത്തിലേക്ക് കടക്കുമ്പോഴാണ് ഈദുല്‍ ഫിതര്‍ അഥവാ ചെറിയ പെരുന്നാള്‍ ആഘോഷം. ശവ്വാല്‍ മാസപ്പിറവി ആകാശത്ത് ദൃശ്യമായി എന്ന് ഔദ്യോഗിക അറിയിപ്പ് വന്നാല്‍ തൊട്ടടുത്ത ദിവസം പെരുന്നാള്‍ ആണ്. അതിന് കൃത്യമായ തിയതി പറയാന്‍ സാധിക്കില്ല. കാരണം ഹിജ്റ കലണ്ടര്‍ പ്രകാരം ഓരോ മാസവും 29, 30 എന്നിങ്ങനെ മാറി വരും.
ഓരോ മാസവും 29 ദിവസമാണോ 30 ദിവസമാണോ എന്ന് തീരുമാനിക്കുക ചാന്ദ്ര മാസപ്പിറവി ദൃശ്യമാകുന്നതിന്റെ അടിസ്ഥാനത്തിലാണ്. റമദാന്‍ മാസം മുഴുവന്‍ പകല്‍ വ്രതം അനുഷ്ടിക്കുന്നതിന്റെ ആഘോഷമായിട്ടാണ് ചെറിയ പെരുന്നാള്‍. പ്രവാചകന്‍ ഇബ്രാഹീം, പത്നി ഹാജറ, മകന്‍ ഇസ്മാഈല്‍ എന്നിവരുടെ ചരിത്രവുമായി ബന്ധപ്പെട്ടാണ് ബലി പെരുന്നാള്‍. ഈ രണ്ട് ആഘോഷങ്ങളാണ് മുസ്ലിം സമൂഹത്തിനുള്ളത്.
ഒട്ടുമിക്ക രാജ്യങ്ങളിലും സൗദി അറേബ്യയില്‍ പെരുന്നാള്‍ തീരുമാനിച്ച് ഔദ്യോഗിക അറിയിപ്പ് വരുന്നതോടെ അംഗീകരിക്കും. അതേസമയം, ജിസിസി രാജ്യങ്ങളില്‍ ഒമാന്‍ ചിലപ്പോള്‍ തൊട്ടടുത്ത ദിവസം പെരുന്നാള്‍ ആഘോഷിക്കുന്ന പതിവുമുണ്ട്. ഇത്തവണ ജിസിസിയിലെ ആറ് രാജ്യങ്ങളിലും ഒരുമിച്ചായിരുന്നു റമദാന്‍ മാസം തുടങ്ങിയത്. അതുകൊണ്ട് ശവ്വാലും ഒരുമിച്ചാകുമോ എന്ന് പറയാന്‍ സാധിക്കില്ല.
മാര്‍ച്ച് ഒന്നിനായിരുന്നു ജിസിസി രാജ്യങ്ങളില്‍ റമദാന്‍ ഒന്ന്. അതുകൊണ്ടുതന്നെ മാര്‍ച്ച് 29, 30 ദിവസങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി കാണുന്നതിന് വാനനിരീക്ഷണം ശക്തമാക്കും. 29ന് ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ 30ന് ഈദുല്‍ ഫിത്തര്‍ ആയിരിക്കും. അതല്ല അന്നേ ദിവസം കണ്ടില്ലെങ്കില്‍ മാര്‍ച്ച് 31ന് പെരുന്നാള്‍ ഉറപ്പിക്കാം. സൗദിയിലും മറ്റു ജിസിസി രാജ്യങ്ങളിലും ഇതിന് സര്‍ക്കാര്‍ അംഗീകൃത സംവിധാനങ്ങളുണ്ട്.
കേരളത്തിലെ ഈദ്
ജിസിസി രാജ്യങ്ങളെ പോലെ തന്നെയാണ് ഇത്തവണ അമേരിക്ക, യൂറോപ്പ്, ബ്രിട്ടന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം റമദാന്‍ ആരംഭിച്ചത്. എന്നാല്‍ കേരളത്തില്‍ ഒരു ദിവസം പിന്നിലാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ മാര്‍ച്ച് 31നോ ഏപ്രില്‍ ഒന്നിനോ ആയിരിക്കും ചെറിയ പെരുന്നാള്‍. പെരുന്നാള്‍ ഉറപ്പിച്ചാല്‍ ഫിതര്‍ സക്കാത്ത് എല്ലാ വിശ്വാസികളും നല്‍കും. പെരുന്നാള്‍ ദിവസം ആരും പട്ടിണി കിടക്കുന്ന സാഹചര്യമുണ്ടാകരുത് എന്നാണ് ഇതിന്റെ താല്‍പ്പര്യം.
പെരുന്നാള്‍ ദിവസം രാവിലെ പ്രത്യേക നമസ്‌കാരം പള്ളികളിലും ഈദ്ഗാഹുകളിലുമുണ്ടാകും. പരസ്പരം ആലിംഗനം ചെയ്താണ് എല്ലാവരും നമസ്‌കാര സ്ഥലത്ത് നിന്ന് മടങ്ങുക. പിന്നീട് കുടുംബ സന്ദര്‍ശനമായിരിക്കും. മോശം കാര്യങ്ങളില്‍ നിന്ന് പൂര്‍ണമായും ആ ദിവസം വിട്ടു നില്‍ക്കണമെന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്. പെരുന്നാള്‍ ദിവസം പൊതു അവധിയായിരിക്കും.
സൗദി അറേബ്യയില്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ രണ്ട് വരെ നാല് ദിവസമാണ് പെരുന്നാള്‍ അവധി. യുഎഇയില്‍ ശവ്വാല്‍ ഒന്ന് മുതല്‍ മൂന്ന് വരെ മൂന്ന് ദിവസമാണ് അവധി. കുവൈറ്റില്‍ പെരുന്നാള്‍ ദിനം മുതല്‍ മൂന്ന് ദിവസമാണ് അവധി. ഖത്തര്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ മൂന്ന് മുതല്‍ ആറ് ദിവസം വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1