ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലും ആദായ നികുതി, കോര്‍പ്പറേറ്റ് നികുതി ഇങ്ങനെ വ്യത്യസ്ത നികുതികള്‍ക്കൊണ്ട് ശ്വാസംമുട്ടിക്കുന്ന വ്യവസ്ഥകളാണ് ഉള്ളത്. പൊതുആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പൗരന്മാരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചെടുക്കുന്നതാണ് നികുതി. വരുമാനം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ രാജ്യത്തെയും സര്‍ക്കാരുകള്‍ നികുതി ഈടാക്കുന്നത്.
ജനങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് ചെറിയൊരു തുക ഇതിനായി നീക്കി വയ്ക്കേണ്ടതുണ്ട്. നിലവില്‍ ഇന്ത്യയില്‍ മൂന്ന് മുതല്‍ ഏഴ് ലക്ഷം വരെ അഞ്ച് ശതമാനമാണ് നികുതിയായി ഈടാക്കുന്നത്. ഏഴ് ലക്ഷം മുതല്‍ 10 ലക്ഷം വരെ 10 ശതമാനവും, 10 മുതല്‍ 12 ലക്ഷം വരെ 15 ശതമാനവും, 12 മുതല്‍ 15 ലക്ഷം വരെ 20 ശതമാനവും, അതിന് മുകളില്‍ 30 ശതമാനവുമാണ് നികുതി.
പല രാജ്യങ്ങളും വ്യത്യസ്ത മാനദണ്ഡങ്ങള്‍ പ്രകാരം നികുതി ഈടാക്കുന്നു. എന്നാല്‍ ലോകത്ത് നികുതി ഈടാക്കാത്ത ചില രാജ്യങ്ങള്‍ ഉണ്ട്. ഈ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് കിട്ടുന്ന മുഴുവന്‍ വരുമാനവും ഉപയോഗിക്കാനും സാധിക്കും. ഏതെല്ലാം രാജ്യങ്ങളിലാണ് നികുതി ഇല്ലാത്തതെന്ന് നോക്കാം.
ബഹ്റൈന്‍
മലയാളി പ്രവാസികള്‍ അടക്കം നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്ന ഒരു ഗള്‍ഫ് രാജ്യമാണ് ബഹ്റൈന്‍. 50 പ്രകൃതിദത്ത ദ്വീപുകളും 22 കൃത്രിമ ദ്വീപുകളും അടങ്ങുന്ന ഒരു ചെറിയ ദ്വീപസമൂഹമാണ് ബഹ്റൈന്‍. ആദായ നികുതിയോ, ചെറുകിട കോര്‍പ്പറേറ്റ് നികുതിയോ ഈ രാജ്യത്ത് ഈടാക്കുന്നില്ല. എന്നാല്‍, എണ്ണ, വാതക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്ന് ഉയര്‍ന്ന നികുതി ഈടാക്കുന്നുണ്ട്. എണ്ണയില്‍ നിന്നാണ് പ്രധാനമായും ബഹ്റൈന്‍ വരുമാനം കണ്ടെത്തുന്നത്.
യുഎഇ
ജീവിക്കാന്‍ നല്ല അന്തരീക്ഷവും നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്നതുമായ മറ്റൊരു ഗള്‍ഫ് രാജ്യമാണ് യുഎഇ. വ്യക്തിഗത ആദായ നികുതിയോ, കോര്‍പ്പറേറ്റ് നികുതിയോ യുഎഇ ഈടാക്കുന്നില്ല. സമ്പാദിക്കുന്ന മുഴുവന്‍ പണവും കയ്യില്‍ കിട്ടും. എണ്ണ, വാറ്റ്, ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്നാണ് രാജ്യം വരുമാനം കണ്ടെത്തുന്നത്.
ഖത്തര്‍
മിക്ക ബിസിനസുകള്‍ക്കും വ്യക്തിഗത ആദായനികുതിയും കോര്‍പ്പറേറ്റ് നികുതിയും ഇല്ലാത്ത ഒരു രാജ്യമാണ് ഖത്തര്‍. സാധാരണക്കാര്‍ക്ക് മികച്ച രീതിയില്‍ ജീവിതം പുലര്‍ത്താനും ഇവിടെ സാധിക്കും. എന്നിരുന്നാലും, ഖത്തര്‍ 2019 ല്‍ ഒരു മൂല്യവര്‍ധിത നികുതി (വാറ്റ്) അവതരിപ്പിച്ചിരുന്നു. ഇത് ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും 5% സ്റ്റാന്‍ഡേര്‍ഡ് നിരക്കില്‍ ചുമത്തുന്നു. ചില വലിയ വ്യവസായങ്ങളും നികുതികള്‍ക്കോ ഫീസിനോ വിധേയമായേക്കാം.
ഒമാന്‍
ഗള്‍ഫ് രാജ്യമായ ഒമാനും ഒരു നികുതി രഹിത രാജ്യമാണ്. വ്യക്തിഗത ആദായ നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ട് ഒമാന്‍ ഗവണ്‍മെന്റ് ചര്‍ച്ച നടക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ വ്യക്തിഗത വരുമാനത്തിന് ഒമാന്‍ നികുതി ചുമത്തുന്നില്ല. എണ്ണ, വാതക വ്യവസായത്തിന് പേരുകേട്ട രാജ്യം, ഈ മേഖലകളില്‍ നിന്ന് തന്നെയാണ് വരുമാനം കണ്ടെത്തുന്നത്.
സൗദി അറേബ്യ
സൗദി അറേബ്യ ഒരു തരത്തിലുള്ള വ്യക്തിഗത വരുമാനത്തിനും നികുതി ചുമത്തുന്നില്ല. സൗദി അറേബ്യയിലെ താമസക്കാര്‍ക്കും പ്രവാസികള്‍ക്കും ഇത് ബാധകമാണ്. അനന്തരാവകാശ നികുതി, സമ്മാന നികുതി, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയും ഇല്ല. നിരവധി ഇന്ത്യക്കാരാണ് സൗദിയില്‍ താമസിക്കുന്നത്.
ബഹാമസ്
വിനോദ സഞ്ചാരത്തിന് പേരുകേട്ട രാജ്യമായ ബഹാമസില്‍ വ്യക്തിഗത ആദായ നികുതി ഈടാക്കുന്നില്ല. ടൂറിസം ബിസിനുസുകളില്‍ നിന്നുമാണ് പ്രധാനമായും വരുമാനം ലഭിക്കുന്നത്. സര്‍ക്കാര്‍ ചെലവുകള്‍ക്കായി വാറ്റ്, സ്റ്റാമ്പ് ടാക്സ് വരുമാനം ഉപയോഗിക്കുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1