അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സര്‍വെയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസിന് വീണ്ടും മുന്‍തൂക്കം. ഞായറാഴ്ച പുറത്തിറക്കിയ എബിസി/ഇപ്സോസ് സര്‍വെയിലാണ് കമല ഹാരിസിനും ഡെമോക്രാറ്റുകള്‍ക്കും ആശ്വാസം നല്‍കുന്ന ഫലം പുറത്തുവന്നത്. മുതിര്‍ന്നവര്‍ക്കും രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്കുമിടയില്‍ കമല ഹാരീസിന് 46 ശതമാനം മുതല്‍ 50 ശതമാനം വരെ പിന്തുണ ഉണ്ടെന്നാണ് സര്‍വ പറയുന്നത്.
ഈ വിഭാഗത്തിനിടയില്‍ കമലയ്ക്ക് ലഭിക്കുന്ന പിന്തുണ 52 ശതമാനം വരെ ഉയരുമ്പോള്‍ ട്രംപിന് വെറും 46 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷന് മുന്‍പ് പുറത്തുവന്ന പോള്‍ ഫലങ്ങള്‍ക്ക് സമാനമാണ് ഇത്. അന്ന് കമല ഹാരിസിന് 52 ശതമാനവും ട്രംപിന് 46 ശതമാനം പേരുടേയും പിന്തുണയാണ് പ്രവചിക്കപ്പെട്ടിരുന്നത്. പല കണക്കുകളും സമാനമാണെങ്കിലും കമല ഹാരിസിന് സ്ത്രീകള്‍ക്കിടയിലുള്ള പിന്തുണ വര്‍ധിച്ചുവെന്നാണ് സര്‍വെ ചൂണ്ടിക്കാട്ടുന്നത്.
കണ്‍വെന്‍ഷന് മുന്‍പ് ഉണ്ടായിരുന്ന ആറ് പോയിന്റില്‍ നിന്ന് 13 പോയിന്റായി ഉയര്‍ത്താന്‍ കമലയ്ക്ക് കഴിഞ്ഞു. കാമ്പെയ്‌നിങ്ങിലും മികച്ച റേറ്റിങാണ് കമല ഹാരീസിന് ലഭിച്ചത്. 56 ശതമാനം പേരും കമലയുടെ പ്രകടനും മികച്ചതാണെന്ന അഭിപ്രായമാണ് പങ്കിട്ടത്. അതേസമയം ട്രംപിനെ പിന്തുണച്ചത് 41 ശതമാനം പേരായിരുന്നു. പ്രധാന സംസ്ഥാനങ്ങളിലെല്ലാം തന്നെ ബൈഡന്റെ പ്രകടനത്തെ മറികടക്കാനും ഹാരിസിന് സാധിച്ചു.
അതേസമയം നിര്‍ണായകമായ ചില വിഷയങ്ങളില്‍ കമല ഹാരീസിനെക്കാള്‍ സര്‍വേയില്‍ നേട്ടം കൊയ്യാന്‍ ട്രംപിന് സാധിച്ചിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥ, പണപ്പെരുപ്പം തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ ട്രംപിനാണ് മുന്‍തൂക്കം ലഭിച്ചത്. ഓരോ വിഭാഗത്തിലും 8 പോയിന്റുകള്‍ വീതം ലീഡ് ചെയ്യാന്‍ ട്രംപിന് കഴിഞ്ഞു. യുഎസ്-മെക്സിക്കോ അതിര്‍ത്തി കൈകാര്യം ചെയ്യുന്നതിലും കമലയെക്കാള്‍ 9 പോയിന്റ് ലീഡ് ട്രംപിന് ഉണ്ട്. എന്നിരുന്നാലും അമേരിക്കന്‍ ജനാധിപത്യത്തെയും സുപ്രീം കോടതി നിയമനങ്ങളെയും സംരക്ഷിക്കുന്നതില്‍ അമേരിക്കക്കാര്‍ കൂടുതല്‍ വിശ്വസിക്കുന്നത് കമല ഹാരീസിനെയാണെന്നാണ് സര്‍വെ ഫലങ്ങള്‍ പറയുന്നത്.
നേരത്തേ പുറത്തുവന്ന റോയിട്ടേഴ്സ് സര്‍വേയില്‍ കമല ഹാരിസിന് 45 ശതമാനം പിന്തുണയാണ് പ്രവചിക്കുന്നത്. ട്രംപിന് 41 ശതമാനം പേരുടേയും. വാള്‍സ്ട്രീറ്റ് ജേണല്‍ സര്‍വെയില്‍ കമല ഹാരീസിന് 48 ശതമാനവുമാണ് പിന്തുണ. ട്രംപിന് 47 ശതമാനവും. എന്തായാലും ഇതുവരെ പുറത്തുവന്ന സര്‍വെകള്‍ ഡെമോക്രാറ്റുകള്‍ക്കും കമല ഹാരീസിനും ഉയര്‍ന്ന പ്രതീക്ഷ നല്‍കുന്നതാണ്. ബൈഡന്റെ പിന്‍മാറ്റത്തിന് പിന്നാലെ കളത്തിലിറങ്ങിയ കമലയ്ക്ക് തന്റെ ചുവടുകള്‍ പിഴച്ചില്ലെന്ന് തന്നെയാണ് സര്‍വയിലെ അവരുടെ പ്രകടനങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1