സഖാവേ.. എന്തുകൊണ്ട് നമ്മള്‍ക്ക് ഈ ഗതി!

JUNE 5, 2024, 11:52 AM

ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നെലെ ഔദ്യോഗിക പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ ജനവിധി അംഗീകരിക്കുന്നുവെന്ന് ആദ്യം തന്നെ വ്യക്തമാക്കി. സെക്രട്ടറിയേറ്റ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ ജനവിധിയാണ് കേരളത്തില്‍ പൊതുവില്‍ ഉണ്ടാവാറുള്ളതെന്നും വിശദീകരണത്തില്‍ പറയുന്നു.

വര്‍ഗീയ ശക്തികളുടെ വളര്‍ച്ചയ്ക്കെതിരായി ആശയപരവും, സംഘടനാപരവും, പ്രത്യയശാസ്ത്രപരവുമായ ഇടപെടലുണ്ടാവേണ്ടതിന്റെ പ്രധാന്യം ഈ തിരഞ്ഞെടുപ്പ് ഉയര്‍ത്തുന്നുണ്ടെന്നും സിപിഎമ്മിന്റെ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ ജനവിധിയാണ് കേരളത്തില്‍ പൊതുവിലുണ്ടാവാറുള്ളത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് ഒരു സീറ്റ് മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്. ഒരു സീറ്റ് പോലും പാര്‍ട്ടിക്ക് ലഭിക്കാത്ത സാഹചര്യവും സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. അത്തരം ഘട്ടങ്ങളിലെല്ലാം ശരിയായ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുന്ന ശൈലിയാണ് പാര്‍ടി സ്വീകരിച്ചിട്ടുള്ളതെന്നും വിശദീകരണം. പക്ഷെ അന്നൊന്നും ഇന്ത്യാ മുന്നണിയുടെ ഭാഗമായിരുന്നില്ല പാര്‍ട്ടി എന്നതും ഓര്‍ക്കേണ്ടതാണ്.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ച് തിരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ഭാഗമായാണ് തുടര്‍ന്ന് നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാന്‍ എല്‍ഡിഎഫിന് സാധിച്ചത്. അതിനുശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിലാവട്ടെ കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കുന്ന സ്ഥിതി ഉണ്ടായെന്നും വിശദീകരണ കുറിപ്പില്‍ എടുത്തു പറയുന്നു. പക്ഷെ അതൊന്നും ഈ പരാജയത്തിന്റെ കാരണങ്ങളാകുന്നില്ല.

രാജ്യത്ത് ബിജെപിക്ക് ഒറ്റയ്ക്ക് അധികാരത്തില്‍ വരാന്‍ പറ്റാത്ത സ്ഥതി ഈ തെരഞ്ഞെടുപ്പിലുണ്ടായിട്ടുണ്ട്. എന്നാല്‍, കേരളത്തില്‍ ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ എന്‍ഡിഎക്ക് ഒരു സീറ്റില്‍ വിജയിക്കാനായി. നേമത്തെ തിരഞ്ഞെടുപ്പില്‍ അസംബ്ലിയില്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ ബിജെപി അക്കൗണ്ട് തുറന്നെങ്കിലും പിന്നീട് അതില്ലാതാവുകയാണ് ചെയ്തത്. മൂവാറ്റുപുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ ബിജെപി മുന്നണി സ്ഥാനാര്‍ത്ഥി നേരത്തെ വിജയിച്ചിരുന്നുവെങ്കിലും പീന്നീട് അത് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.

വര്‍ഗ്ഗീയ ശക്തികളുടെ വളര്‍ച്ചയ്ക്കെതിരായി ആശയപരവും, സംഘടനാപരവും, പ്രത്യയശാസ്ത്രപരവുമായ ഇടപെടലുണ്ടാവേണ്ടതിന്റെ പ്രധാന്യം ഈ തെരഞ്ഞെടുപ്പ് ഉയര്‍ത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് വിധിയെ ശരിയായ അര്‍ത്ഥത്തില്‍ പരിശോധിച്ച് തിരുത്തേണ്ടവ തിരുത്തി മുന്നോട്ടുപോകുമെന്നാണ് എല്ലാത്തവണതത്തെയും പോലെ ഇത്തവണത്തെയും വിലയിരുത്തല്‍.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam