ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിക്കുന്നു. ഗാസ മുനമ്പില്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തലിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കിയ നിര്‍ദ്ദേശത്തെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പിന്തുണച്ചതോടെയാണ് യുദ്ധത്തിന് വിരാമം കുറിക്കുന്നത്. എട്ട് മാസമായി നീണ്ടുനില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള കരാര്‍ അംഗീകരിക്കണം എന്ന് ഹമാസിനോട് യുഎന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇസ്രായേല്‍ മുന്നോട്ട് വെച്ചത് എന്ന് ബൈഡന്‍ വിശേഷിപ്പിച്ച വെടിനിര്‍ത്തല്‍ വ്യവസ്ഥയെ മറ്റെല്ലാവരും പിന്തുണയ്ക്കുകയായിരുന്നു. സമാധാനത്തിനായാണ് വോട്ട് ചെയ്തത് എന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ്-ഗ്രീന്‍ഫീല്‍ഡ് വോട്ടെടുപ്പിന് ശേഷം കൗണ്‍സിലില്‍ പറഞ്ഞു. പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നതാണ് പ്രമേയം. കൗണ്‍സിലിലെ ഏക അറബ് അംഗമായ അള്‍ജീരിയ പ്രമേയത്തെ പിന്തുണച്ചു.
യുഎസ് തയ്യാറാക്കിയ പ്രമേയം അംഗീകരിച്ചതിനെ ഹമാസ് സ്വാഗതം ചെയ്തു. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും ചെറുത്തുനില്‍പ്പിനും അനുസൃതമായ പദ്ധതിയുടെ തത്വങ്ങള്‍ നടപ്പിലാക്കുന്നതിന് മധ്യസ്ഥരുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം റഷ്യ യുഎന്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബാക്കിയുള്ള 14 സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.
ഇതുവഴി ഉടനടിയുള്ളതും ശാശ്വതവുമായ വെടിനിര്‍ത്തലിലേക്കുള്ള ഒരു ചുവടുവെപ്പിനെ പ്രതിനിധീകരിക്കാന്‍ കഴിയുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നു എന്ന് അള്‍ജീരിയയുടെ യുഎന്‍ അംബാസഡര്‍ അമര്‍ ബെന്‍ഡ്ജാമ കൗണ്‍സിലില്‍ പറഞ്ഞു. പലസ്തീനികള്‍ക്ക് ഇത് പ്രതീക്ഷ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം കരാറില്‍ അവ്യക്തതയുള്ളത് കൊണ്ടാണ് ഒപ്പ് വെക്കാത്തത് എന്നാണ് റഷ്യയുടെ പ്രതികരണം.
ഇസ്രായേല്‍ യുഎന്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നുവെങ്കിലും കൗണ്‍സിലിനെ അഭിസംബോധന ചെയ്തില്ല. എന്നാല്‍ ഗാസയിലെ ഇസ്രായേലിന്റെ ലക്ഷ്യങ്ങള്‍ എല്ലായ്പ്പോഴും വ്യക്തമായിരുന്നുവെന്ന് മുതിര്‍ന്ന ഇസ്രായേലി യുഎന്‍ നയതന്ത്രജ്ഞന്‍ റൂട്ട് ഷാപ്പിര്‍ ബെന്‍ നഫ്താലി പറഞ്ഞു. എല്ലാ ബന്ദികളെയും മോചിപ്പിക്കുക, ഹമാസിന്റെ സൈനിക, ഭരണ ശേഷി നശിപ്പിക്കുക, ഭാവിയില്‍ ഗാസ ഇസ്രായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കുക, എന്നിവയാണ് ഇസ്രായേലിന്റെ വ്യവസ്ഥകള്‍.
ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും നിരുപാധികം മോചിപ്പിക്കണമെന്നും വെടിനിര്‍ത്തല്‍ വേണമെന്നും മാര്‍ച്ചില്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. യുഎസ്, ഈജിപ്ത്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചര്‍ച്ചകള്‍ വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിക്കാന്‍ ശ്രമിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചതിന് പിന്നാലെയാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.
ഇസ്രായേല്‍ കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ 7 ന് 1200 ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും 250 ലധികം പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു. നൂറിലധികം ബന്ദികള്‍ ഗാസയില്‍ ബന്ദികളാക്കപ്പെട്ടതായി കരുതപ്പെടുന്നു. ഇസ്രായേലിന്റെ തിരിച്ചടിയില്‍ 37000 ത്തിലധികം പേര്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1