ഭൂമിയില്‍ ജീവിച്ച് മടുത്തവരാണോ നിങ്ങള്‍. എങ്കില്‍ പുറത്ത് കടക്കാന്‍ ഒരു സുവര്‍ണാവസരം വന്നിരിക്കുകയാണ്. ഇപ്പോള്‍ ഒരു വര്‍ഷം ചൊവ്വയില്‍ താമസിക്കാന്‍ താല്‍പ്പര്യമുള്ളവരെ തിരയുകയാണ് നാസ. ചൊവ്വയിലേക്ക് മനുഷ്യരെ അയക്കുന്നതിനായിയുള്ള സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവി റോക്കറ്റ് നിര്‍മ്മിക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ്.
ലോകമെമ്പാടുമുള്ള ബഹിരാകാശ ഏജന്‍സികള്‍ ചന്ദ്രന് ശേഷം കോളനികള്‍ പണിയാന്‍ ലക്ഷ്യമിടുന്ന സ്ഥലമായി ചൊവ്വ തുടരുകയാണ്. ചുവന്ന ഗ്രഹത്തിലേക്ക് പോകാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി അവിടുത്തെ ജീവിതം എങ്ങനെയായിരിക്കുമെന്ന് നേരിട്ടുള്ള അനുഭവം നല്‍കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സിമുലേഷന്‍ പരിപാടിയുമായി തയ്യാറെടുക്കുകയാണ് നാസ. കൂടാതെ ചൊവ്വയില്‍ സാങ്കേതിക വിദ്യകള്‍ വിന്യസിക്കുന്നതിന് മുമ്പ് ബഹിരാകാശ ഏജന്‍സിയുടെ തന്ത്രങ്ങള്‍ മൂര്‍ച്ച കൂട്ടാന്‍ സഹായിക്കുകയും ചെയ്യുന്നു.
12 മാസം നീണ്ടുനില്‍ക്കുന്ന മാര്‍സ് സിമുലേഷന്‍സ് ഇന്‍ ദി ക്രൂ ഹെല്‍ത്ത് ആന്റ് പെര്‍ഫോമന്‍സ് എക്സ്പ്ലോറേഷന്‍ അനലോഗ് (CHAPEA), മാര്‍സ് ഡ്യൂണ്‍ ആല്‍ഫ എന്നറിയപ്പെടുന്ന ത്രിഡി പ്രിന്റഡ് ചൊവ്വയുടെ ഉപരിതല ആവാസ വ്യവസ്ഥയില്‍ താമസിക്കുന്നവരെ നീരിക്ഷിക്കും. ദീര്‍ഘകാലത്തേക്കുള്ള, പര്യവേക്ഷണ-ക്ലാസ് ബഹിരാകാശ ദൗത്യങ്ങളെ പിന്തുണയ്ക്കുന്നതിനായി ചൊവ്വയുടെ ആവാസവ്യവസ്ഥയെ ഈ ദൗത്യം അനുകരിക്കും. കൂടാതെ ചൊവ്വയുടെ ഉപരിതല ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന പോലെയാകും മാര്‍സ് ആല്‍ഫയിലെ ജീവിതം. ജീവിക്കാനും ജോലി ചെയ്യാനും പ്രത്യേക പ്രദേശങ്ങള്‍ നല്‍കിയാണ് 3ഡി പ്രിന്റഡ് ആവാസവ്യവസ്ഥ രൂപകല്‍പന ചെയ്തിരിക്കുന്നത്.
'ഒരു വര്‍ഷത്തെ ദൗത്യത്തിനായി മാര്‍സ് ഡ്യൂണ്‍ ആല്‍ഫയില്‍ താമസിക്കാന്‍ മൂന്നു വ്യത്യസ്ത ക്രൂവിനെ തിരഞ്ഞെടുക്കും. ഓരോ ക്രൂവിലും നാല് വ്യക്തികളും രണ്ട് ബദലുകളും ഉള്‍പ്പെടും. നാസയുടെ ബഹിരാകാശ ഭക്ഷണ സമ്പ്രദായത്തെയും ശാരീരികവും പെരുമാറ്റപരവുമായ ആരോഗ്യത്തെക്കുറിച്ചും ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ പ്രകടന ഫലങ്ങളും വിലയിരുത്തുന്നതിനും അനലോഗ് ദൗത്യം വിലപ്പെട്ട ഉള്‍ക്കാഴ്ചകളും വിവരങ്ങളും നല്‍കും,' നാസ പ്രസ്താവനയില്‍ പറഞ്ഞു.
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നടത്തുന്ന രണ്ടാമത്തെ ദൗത്യമാണിത്. 1,700 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ആവാസവ്യവസ്ഥയില്‍ നാല് സ്വകാര്യ ക്രൂ ക്വാര്‍ട്ടേഴ്‌സുകള്‍, സമര്‍പ്പിത വര്‍ക്ക് സ്റ്റേഷനുകള്‍, സമര്‍പ്പിത മെഡിക്കല്‍ സ്റ്റേഷനുകള്‍, കോമണ്‍ ലോഞ്ച് ഏരിയകള്‍, ഗാലി, ഫുഡ് ഗ്രോ സ്റ്റേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
'ചൊവ്വയിലേക്കുള്ള ആദ്യ മനുഷ്യ യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനുള്ള നാസയുടെ പ്രവര്‍ത്തനങ്ങളില്‍ സംഭാവന നല്‍കാനുള്ള അതുല്യവും പ്രതിഫലദായകവുമായ സാഹസികതകള്‍ക്കായുള്ള ശക്തമായ ആഗ്രഹം അപേക്ഷകര്‍ക്കുണ്ടായിരിക്കണം'. അപേക്ഷിക്കാനുള്ള അവസാന ദിവസം 2024 ഏപ്രില്‍ 2 ആണെന്ന് നാസ അറിയിച്ചിട്ടുണ്ട്.
ആദ്യത്തെ ക്രൂ അവരുടെ ദൗത്യത്തിന്റെ പകുതിയിലേറെയായി. സിമുലേറ്റഡ് ദൗത്യങ്ങളിലൂടെ നേടിയ ഗവേഷണം, ചൊവ്വ പര്യവേഷണ വേളയില്‍ ക്രൂവിന്റെ ആരോഗ്യവും പ്രകടന പിന്തുണയ്ക്കുമായി ഉപയോഗിക്കുന്നുവെന്നാണ് നാസ വ്യക്തമാക്കിയിരിക്കുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1