യുഎഇക്കും സൗദിക്കും പുറമെ റഷ്യയും കടുപ്പിച്ച്: ഇന്ത്യക്ക് തിരിച്ചടിയാകും

MARCH 6, 2024, 6:02 AM

ഒപെക്ക് ക്രൂഡ് ഓയില്‍ വിതരണം വെട്ടിക്കുറയ്ക്കുന്നത് വീണ്ടും ശക്തമാക്കുന്നു. റഷ്യ പോലുള്ള മറ്റ് എണ്ണ ഉത്പാദക രാജ്യങ്ങളും വിതരണം വെട്ടിക്കുറയ്ക്കലിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിദിനം 2.2 ദശലക്ഷം ബാരലിന്റെ കുറവാണ് ഒപെക് രാഷ്ട്രങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2024-ന്റെ രണ്ടാം പാദത്തിന്റെ അവസാനം വരെ പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ വെട്ടിക്കുറച്ചുകൊണ്ട് സൗദി അറേബ്യ തന്നെയാണ് നിയന്ത്രണത്തിന് നേതൃത്വം നല്‍കുന്നത്.

ഊര്‍ജ മന്ത്രാലയ സ്രോതസുകളെ ഉദ്ധരിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ജൂണ്‍ അവസാനത്തോടെ രാജ്യത്തിന്റെ ക്രൂഡ് ഉത്പാദനം പ്രതിദിനം 9 ദശലക്ഷം ബാരലായി നിലനിര്‍ത്തും.

റഷ്യ രണ്ടാം പാദത്തില്‍ പ്രതിദിനം 471,000 ബാരലുകളുടെ അധിക സ്വമേധയാ വെട്ടിക്കുറയ്ക്കല്‍ നടത്തുമെന്നാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്. ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈറ്റ്, കസാക്കിസ്ഥാന്‍, അള്‍ജീരിയ, ഒമാന്‍ എന്നീ രാജ്യങ്ങളും വിതരണത്തില്‍ കുറവ് വരുത്തുമെന്ന് ഒപെക് സെക്രട്ടറിയേറ്റ് അറിയിച്ചു. 2022 ഒക്ടോബര്‍ മുതലാണ് ഒപെക്ക് + രാജ്യങ്ങള്‍ ഉത്പാദനം വെട്ടികുറയ്ക്കാന്‍ തുടങ്ങിയത്.

അന്താരാഷ്ട്ര വിപണിയില്‍ വിതരണം കുറച്ചുകൊണ്ട് വില സ്ഥിരത കൈവരിക്കുകയെന്നതാണ് ക്രൂഡ് ഓയില്‍ ഉത്പാദക രാഷ്ട്രങ്ങളുടെ ലക്ഷ്യം. എന്നാല്‍ ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതി രാഷ്ട്രങ്ങളെ സംബന്ധിച്ച് ഈ നീക്കം തിരിച്ചടിയാണ്. എണ്ണയുടെ വിതരണം കുറയുന്നത് സ്വാഭാവികമായ വില വര്‍ധനവ് കാരണമാകും എന്നതാണ് ആശങ്ക. അന്താരാഷ്ട്ര മാനദണ്ഡമായ ബ്രെന്റ് ക്രൂഡിന്റെ വില കഴിഞ്ഞ ആഴ്ച അവസാനം ബാരലിന് 83.55 ഡോളറായിരുന്നു. ഒരു മാസം മുമ്പ് ഇത് 77.33 ഡോളറായിരുന്നു.

സമീപകാലത്ത് വര്‍ദ്ധന ഉണ്ടെങ്കിലും ഇത് വളരെ പരിമിതമാണെന്നാണ് ഉത്പാദക രാഷ്ട്രങ്ങളുടെ വാദം. 2022 ല്‍ റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് കുതിച്ചുയരുന്ന എണ്ണ വിലയേക്കാള്‍ വളരെ താഴെയാണ് നിലവിലെ വില. അന്ന് ബാരലിന് 100 ഡോളറിന് മുകളിലേക്ക് വരെ വിലയെത്തിയിരുന്നു. ഉത്പാദക വെട്ടിക്കുറവ് കൂടെ വന്നതോടെ വില വര്‍ധനവ് വീണ്ടും ശക്തമാകുമോയെന്ന ആശങ്കയും ഉണ്ട്. ഈ വര്‍ഷാദ്യം രണ്ടു മാസത്തിനിടെ എണ്ണ വില 10 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയിലെ സംഘര്‍ഷവും ചെങ്കടലില്‍ ഹൂതികള്‍ ഉയര്‍ത്തിയ ഭീഷണിയുമാണ് വില വര്‍ധനവിന് കാരണമായത്. ചെങ്കടലിലൂടെ നീങ്ങുന്ന കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂതികള്‍ നടത്തുന്ന ആക്രമണം കാരണം ഗുഡ്‌ഹോപ് മുനമ്പ് ചുറ്റിയാണ് ചില കപ്പലുകള്‍ സഞ്ചരിക്കുന്നത്. അതേസമയം, ആഗോള പ്രതിദിന എണ്ണ ഉത്പാദനം ഈ വര്‍ഷം 1.7 മില്യണ്‍ ബാരല്‍ വീതം വര്‍ധിച്ച് 103.8 മില്യണ്‍ ബാരല്‍ എന്ന റെക്കാഡിലെത്തുമെന്നാണ് അന്തരാഷ്ട്ര ഊര്‍ജ ഏജന്‍സി വ്യക്തമാക്കുന്നത്.

അധികം ഉത്പാദിപ്പിക്കുന്ന എണ്ണയുടെ 95 ശതമാനവും ഒപേക് ഇതര രാജ്യങ്ങളില്‍ നിന്നുമായിരിക്കും. യുഎസ്, ബ്രസീല്‍, ഗയാന, കാനഡ എന്നിവയായിരിക്കും അധിക ഉത്പാദനം നടത്തുന്ന രാജ്യങ്ങള്‍.

എന്നാല്‍ ഇന്ത്യയുടെ അടുത്ത് ഈ കളുയൊന്നും നടക്കില്ലെന്നാണ് പുതിയ നീക്കത്തിലൂടെ ഇന്ത്യ തെളിയിക്കുന്നത്. ഈ തിരിച്ചടിയെ മറികടക്കാനുള്ള നീക്കവും ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. ഗയാന, സുരിനാം, നമീബിയ എന്നിവയുള്‍പ്പെടെ ഒപ്പെക്കിനും സഖ്യകക്ഷികള്‍ക്കും പുറത്തുള്ള രാജ്യങ്ങളുമായി ചര്‍ച്ച നടത്തി രാജ്യത്തേക്ക് എണ്ണ എത്തിക്കാനാണ് ഇന്ത്യയുടെ നീക്കം. 600 മില്യണ്‍ ഡോളറിന്റെ ലാഭ വിഹിതത്തിന് പകരമായി വെനസ്വേലയില്‍ നിന്ന് ഇന്ത്യ എണ്ണ ശേഖരിക്കുമെന്നും കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി തിങ്കളാഴ്ച പറഞ്ഞു.

ഒപെക് ഉല്‍പാദനം വെട്ടിക്കുറച്ചതിന്റെ ഫലമായി വിപണിയില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടത്തിന്റേയും വിതരണ പ്രതിസന്ധിയേയും രാജ്യം സുഖകരമായി മറികടക്കുമെന്നും മന്ത്രി പറഞ്ഞു. ക്രൂഡ് ഇറക്കുമതി ചെയ്യുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. പ്രതിസന്ധിയും ആഗോള എണ്ണവിലയിലെ വര്‍ധനയും ഇന്ത്യയുടെ ഇറക്കുമതി ചിലവ് വര്‍ദ്ധിപ്പിച്ചേക്കാം.

ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈറ്റ്, കസാക്കിസ്ഥാന്‍, അള്‍ജീരിയ, ഒമാന്‍ എന്നീ രാജ്യങ്ങളും വിതരണത്തില്‍ കുറവ് വരുത്തുമെന്ന് ഒപെക് സെക്രട്ടറിയേറ്റ് അറിയിച്ചിട്ടുണ്ട്. ഒപെക് എന്ത് തീരുമാനമെടുത്താലും അത് അവരുടെ പരമാധികാര തീരുമാനമാണ്. ഒരു രാജ്യത്തിന്റെ പ്രതിനിധി എന്ന നിലയില്‍ താന്‍ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നു, നമ്മള്‍ ഇത് കടന്ന് പോകുമെന്ന് പുരി പറഞ്ഞു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam