ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ആളുകളുടെ പട്ടിക എടുത്താല്‍ അതില്‍ രണ്ടാം സ്ഥാനമാണ് ഗൗതം അദാനിക്ക്. ഒന്നാം സ്ഥാനത്ത് റിലയന്‍സ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനി തന്നെയാണ്. എന്നാല്‍ ഇവരും ശമ്പളം വാങ്ങി ജോലി ചെയ്യുന്നവരാണെന്ന എത്ര പേര്‍ക്ക് അറിയാം. അതേ ഇവര്‍ക്കൊക്കെയും കൃത്യമായ ശമ്പളം അതത് കമ്പനികളില്‍ നിന്ന് ലഭിക്കുന്നുണ്ട് എന്നതാണ് സത്യം.
കമ്പനികളുടെ ആകെ മൂല്യവും അതിന്റെ ഉടമകളോ, സിഇഒമാരോ ആയിട്ടുള്ള ഇവരുടെ ആസ്തിയും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ടാകും. പുറത്തു നിന്നുള്ള നിക്ഷേപങ്ങളും മറ്റ് ചില ഘടകങ്ങളും ഒക്കെ ചേര്‍ന്നാണ് ആകെ മൂല്യം നാം കണക്കാക്കുന്നത്. ഏത് നിലയില്‍ നോക്കിയാലും രാജ്യത്തെ സമ്പന്നരില്‍ രണ്ടാമന്‍ അദാനി തന്നെയാണ്.
എന്നാല്‍ ഗൗതം അദാനിയുടെ ആസ്തി ആരെയും ഞെട്ടിക്കുന്നതാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ ശമ്പളവും അങ്ങനെ തന്നെയായിരിക്കും. അദാനി ഗ്രൂപ്പ് എന്ന വമ്പന്‍ ബിസിനസ് സ്ഥപനത്തിന് നേതൃത്വം ഗൗതം അദാനി കൈപ്പറ്റുന്ന ശമ്പളം അത്രയ്ക്ക് വലുതാണ്. എങ്കിലും പല വ്യവസായ പ്രമുഖന്മാരെക്കാളും ബിസിനസ് എക്സിക്യൂട്ടിവുകളെക്കാളും കുറവാണ് അദ്ദേഹത്തിന്റെ ശമ്പളം.
2024 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ആകെ 9.26 കോടി രൂപയാണ് അദാനി ശമ്പളമായി കൈപ്പറ്റിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്രയും സഹ സ്ഥാപനങ്ങള്‍ ഉള്ള അദാനി ഗ്രൂപ്പിന്റെ രണ്ട് കമ്പനികളില്‍ നിന്ന് മാത്രമാണ് ഗൗതം അദാനി ശമ്പളം കൈപ്പറ്റുന്നത്. ആകെ പത്ത് കമ്പനികളാണ് അദാനി ഗ്രൂപ്പിന് കീഴില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ റിലയന്‍സ് മേധാവിയായ മുകേഷ് അംബാനി ഒരു രൂപ പോലും ശമ്പളം കൈപ്പറ്റുന്നില്ല എന്ന വാര്‍ത്തകള്‍ വലിയ പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ അദാനി അങ്ങനെയല്ല തന്റെ രണ്ട് കമ്പനികള്‍ നിന്ന് മാത്രം അദ്ദേഹം കോടികളാണ് ശമ്പളമായി വാങ്ങുന്നതെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതൊരു വാര്‍ഷിക കണക്കാണ്. എങ്കില്‍ രാജ്യത്തെ പല ബിസിനസ് എക്സിക്യൂട്ടീവുകളും ഇതിലും അധികം ശമ്പളം വാങ്ങാറുണ്ട് എന്നതാണ് വാസ്തവം.
വിശദമായ കണക്കുകള്‍ നോക്കിയാല്‍ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ നിന്ന് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അദ്ദേഹം ശമ്പളം, പെര്‍ക്വിസൈറ്റുകള്‍, അലവന്‍സുകള്‍ എന്നിവയായി 2.19 കോടി രൂപയും, മറ്റ് ആനുകൂല്യങ്ങളായി 27 ലക്ഷം രൂപയുമാണ് വാങ്ങിയത്. കൂടാതെ ഗ്രൂപ്പിന്റെ മറ്റൊരു മുന്‍നിര സ്ഥാപനമായ അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സെസ് ലിമിറ്റഡില്‍ നിന്ന് 6.8 കോടി രൂപയും അദ്ദേഹം കൈപ്പറ്റി.
അദാനി ഗ്രൂപ്പ് എന്ന ബിസിനസ് സാമ്രാജ്യം
ഫോബ്സിന്റെ കണക്കനുസരിച്ച് 7,14,460 കോടി രൂപ (85.5 ബില്യണ്‍ യുഎസ് ഡോളര്‍) തല്‍സമയ ആസ്തിയാണ് ഗൗതം അദാനിക്കുള്ളത്. ആഗോള സമ്പന്ന പട്ടികയില്‍ നിലവില്‍ 19-ാം സ്ഥാനത്തും ഇന്ത്യന്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തുമാണ് അദ്ദേഹമുള്ളത്. ഗൗതം അദാനിയുടെ കമ്പനികളില്‍ ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ളത് അദാനി എന്റര്‍പ്രൈസസിനാണ്. 3.64 ലക്ഷം കോടി രൂപയാണ് ഈ കമ്പനിയുടെ മൂല്യം കണക്കാക്കുന്നത്.
നേരത്തെ യുഎസ് ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ ആടിയുലഞ്ഞിരുന്നു. വന്‍ തകര്‍ച്ചയാണ് കമ്പനിയുടെ വിപണി മൂല്യത്തില്‍ ഉണ്ടായത്. എന്നാല്‍ അവിടെ നിന്ന് വീണ്ടും കമ്പനി ശക്തമായി തിരിച്ചവരികയാണ്. ഈ വേളയിലാണ് അദാനി ഗ്രൂപ്പ് തലവന്റെ ശമ്പളം ചര്‍ച്ചയായത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1