മോസല്‍ ബേ: സ്‌കൈഡൈവിംഗിനിടെ ആകാശത്ത് വെച്ച് അതിവേഗത്തില്‍ റൂബിക്‌സ് ക്യൂബ് സോള്‍വ് ചെയ്ത് ലോക റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് 23 കാരനായ ജര്‍മ്മന്‍ യൂട്യൂബര്‍ ടോം കോപ്‌കെ. ഫ്രീഫാള്‍ സമയത്ത് (പാരച്യൂട്ട് തുറക്കുന്നതിന് മുന്‍പ്) ഏറ്റവും വേഗത്തില്‍ പസില്‍ ക്യൂബ് പരിഹരിച്ചതിനാണ് ഇദ്ദേഹത്തിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചത്.
വെറും 23.333 സെക്കന്‍ഡ് കൊണ്ടാണ് ടോം ക്യൂബ് സോള്‍വ് ചെയ്തത്. 2023 ല്‍ ഓസ്ട്രേലിയക്കാരനായ സാം സിയാറാക്കി സ്ഥാപിച്ച 28.25 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് ഇതോടെ തകര്‍ന്നത്. ഫ്രീഫാള്‍ സമയത്ത് ക്യൂബ് കൈയ്യില്‍ നിന്ന് വഴുതിപ്പോകുമോ എന്നതായിരുന്നു വലിയ വെല്ലുവിളി. ഇതിനായി ആകാശത്ത് വെച്ച് പ്രത്യേക പരിശീലനങ്ങള്‍ ടോം നടത്തിയിരുന്നു. 'Tooleko' എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ മുന്‍പ് ഇത്തരമൊരു വെല്ലുവിളി ഏറ്റെടുക്കുമെന്ന് ടോം പ്രഖ്യാപിച്ചിരുന്നു. ഇതിനായി സ്‌കൈഡൈവിംഗ് ലൈസന്‍സ് നേടിയ ശേഷമാണ് ഈ നേട്ടം കൈവരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
