ന്യൂയോർക്ക്: പ്രശസ്ത അവതാരകൻ ജിമ്മി കിമ്മലിന്റെ ടോക്ക് ഷോ എബിസി നെറ്റ്‌വർക്ക് റദ്ദാക്കി. ചാർളി കിർക്കിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശത്തെ തുടർന്നാണ് നടപടി. വൈറ്റ് ഹൗസിന്റെ സമ്മർദ്ദവും നടപടിക്ക് പിന്നിലുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കമ്പനി ഡിസ്നിയുടെ ഉടമസ്ഥതയിലുള്ളതാണ്. ചാർളി കിർക്കിന്റെ കൊലപാതകം രാഷ്ട്രീയ നേട്ടത്തിനായി മാഗ ഗാംഗ് ഉപയോഗിച്ചതായി കിമ്മൽ ആരോപിച്ചിരുന്നു.
ചാർളി കിർക്കിന്റെ കൊലപാതകി തങ്ങളിലൊരാൾ അല്ലെന്ന് സ്ഥാപിക്കാൻ മാഗാ ഗ്യാംഗ് ശ്രമിക്കുന്നുവെന്നായിരുന്നു കിമ്മലിന്റെ ആരോപണം. വെടിവയ്പിന് പിന്നാലെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയതിനും ട്രംപിന്റെ പ്രതികരണത്തിനും കിമ്മൽ വിമർശിച്ചിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നിരന്തരം വിമർശിക്കുന്ന വ്യക്തിയാണ് ഓസ്കർ അവതാരകൻ കൂടിയായ കിമ്മൽ. കിമ്മലിനെതിരായ നടപടി ധീരമായ തീരുമാനമെന്ന് ട്രംപ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്