ഇന്ത്യക്കെതിരെ യുഎസില്‍ നിന്ന് ആണവഭീഷണി മുഴക്കി പാക് സൈനിക മേധാവി; സിന്ധു നദിയില്‍ ഡാം പണിതാല്‍ തകര്‍ക്കുമെന്നും മുന്നറിയിപ്പ്

AUGUST 10, 2025, 3:55 PM

വാഷിംഗ്ടണ്‍: ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കി പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. അമേരിക്ക സന്ദര്‍ശിക്കുന്ന മുനീര്‍ ടാമ്പയില്‍ നടന്ന ഒരു അത്താഴ വിരുന്നില്‍ സംസാരിക്കവെയാണ് ആണവ ഭീഷണി മുഴക്കിയത്. അസ്തിത്വത്തിനായുള്ള ഒരു സംഘര്‍ഷം നേരിടേണ്ടിവന്നാല്‍ ഇസ്ലാമാബാദ് ലോകത്തിന്റെ പകുതിയും നശിപ്പിക്കുമെന്ന് മുനീര്‍ മുന്നറിയിപ്പ് നല്‍കി.

'നമ്മള്‍ ഒരു ആണവ രാഷ്ട്രമാണ്. നമ്മള്‍ താഴേക്ക് പോകുകയാണെന്ന് നമ്മള്‍ കരുതുന്നുവെങ്കില്‍, പകുതി ലോകത്തെയും നമ്മോടൊപ്പം കൊണ്ടുപോകും.' മുനീര്‍ പറഞ്ഞു. യുഎസില്‍ നിന്ന് ആദ്യമായാണ് ഒരു വിദേശ സൈനിക മേധാവി മൂന്നാമതൊരു രാജ്യത്തിനു നേരെ ആണ ഭീഷണി മുഴക്കുന്നത്. 

സിന്ധുനദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ലെന്നും പാകിസ്ഥാന് ദൈവം സഹായിച്ച് മിസൈലുകളുടെ ഒരു കുറവുമില്ലെന്നും മുനീര്‍ വീമ്പിളക്കി. സിന്ധു നദിയില്‍ ഇന്ത്യ അണക്കെട്ട് പണിതാല്‍ മിസൈലുകളുപയോഗിച്ച് അത് നശിപ്പിക്കുമെന്നും മുനീര്‍ പറഞ്ഞു. 

vachakam
vachakam
vachakam

'ഇന്ത്യ ഒരു അണക്കെട്ട് പണിയുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കും, അങ്ങനെ ചെയ്യുമ്പോള്‍, പത്ത് മിസൈലുകള്‍ ഉപയോഗിച്ച് ഞങ്ങള്‍ അതിനെ നശിപ്പിക്കും,' മുനീര്‍ പറഞ്ഞു. 

മുനീര്‍ മുതിര്‍ന്ന യുഎസ് രാഷ്ട്രീയ, സൈനിക നേതാക്കളുമായും പാകിസ്ഥാന്‍ പ്രവാസികളായ അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. ടാമ്പയില്‍, യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) കമാന്‍ഡര്‍ ജനറല്‍ മൈക്കല്‍ കുറില്ലയുടെ വിരമിക്കല്‍ ചടങ്ങിലും സെന്റ്‌കോം തലവനായി ചുമതലയേറ്റ അഡ്മിറല്‍ ബ്രാഡ് കൂപ്പറിനുള്ള കമാന്‍ഡ് മാറ്റ ചടങ്ങിലും മുനീര്‍ പങ്കെടുത്തു. യുഎസ്-പാകിസ്ഥാന്‍ സൈനിക ബന്ധത്തിന് കുറില്ലയുടെ നേതൃത്വത്തെയും സംഭാവനകളെയും മുനീര്‍ പ്രശംസിച്ചു. 

ഇന്ത്യയുമായുള്ള സംഘര്‍ഷത്തിന് ശേഷം രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് പാക് സൈനിക മേധാവി അമേരിക്ക സന്ദര്‍ശിക്കുന്നത്. യുഎസ് പ്രസിഡന്റ് ട്രംപിന്റെ നേരിട്ടുള്ള ക്ഷണപ്രകാരമായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam