പശ്ചിമേഷ്യയില്‍ സമാധാനം വേണമെങ്കില്‍ യഥാര്‍ത്ഥ കാരണം; യുഎന്നില്‍ നയം വ്യക്തമാക്കി ഒമാന്‍

JUNE 11, 2026, 7:02 AM

ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷങ്ങള്‍ക്കും അസ്ഥിരതയ്ക്കും പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാതെ മേഖലയില്‍ സുസ്ഥിരമായ സുരക്ഷ ഉറപ്പാക്കാനാകില്ലെന്ന് ഒമാന്‍. ആയുധങ്ങള്‍ക്കും സൈനിക ആധിപത്യ ശ്രമങ്ങള്‍ക്കും പകരം രാഷ്ട്രീയ പരിഹാരങ്ങള്‍ മാത്രമാണ് ശാശ്വത സമാധാനത്തിലേക്കുള്ള ഏക മാര്‍ഗ്ഗമെന്നും ഒമാന്‍ യുഎന്നില്‍ വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയിലെ ഒമാന്റെ ഡെപ്യൂട്ടി പെര്‍മനന്റ് റപ്രസന്റേറ്റീവ് ഖാലിദ് സാലിഹ് സഈദ് അല്‍ റുബ്ഖിയാണ് രാജ്യത്തിന്റെ ഔദ്യോഗിക നിലപാട് പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.

തര്‍ക്കങ്ങള്‍ പരിഹരിക്കാനും പശ്ചിമേഷ്യയിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും രാഷ്ട്രീയ ചര്‍ച്ചകളും പരസ്പര ധാരണയോടെയുള്ള ഒത്തുതീര്‍പ്പുകളും മാത്രമാണ് പ്രായോഗികം. ദീര്‍ഘകാലമായി രാജ്യം തുടരുന്ന പരമ്പരാഗത നയതന്ത്ര നയം ആവര്‍ത്തിച്ചുകൊണ്ടാണ് ഒമാന്‍ അന്താരാഷ്ട്ര വേദിയില്‍ ഈ ആഹ്വാനം നടത്തിയത്.

സൈനിക നീക്കങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് അന്തരീക്ഷം കൂടുതല്‍ വഷളാക്കുകയേ ഉള്ളൂവെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെ മാത്രമേ സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കൂ എന്നും ഒമാന്‍ പ്രതിനിധി കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam