ഫ്‌ളോറിഡ: ഫ്‌ളോറിഡയിൽ ഒരു കുടുംബത്തിലെ നാല് പേരെ വീടിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പ്രശസ്ത റിയൽറ്റർ ആയ മെലാനി ഹെയർ (46), അവരുടെ മുൻ പങ്കാളി റയാൻ വൈറ്റൻ (42), ഇവരുടെ മക്കളായ സവന്ന (11), സിയീന (8) എന്നിവരാണ് മരിച്ചത്. ഇത് ഒരു കൊലപാതകആത്മഹത്യ കേസ് ആണെന്ന നിഗമനത്തിലാണ് പോലീസ്.
ഫ്‌ളോറിഡയിലെ ഡോറൽ എന്ന സ്ഥലത്തുള്ള മെലാനിയുടെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരെക്കുറിച്ച് വിവരമില്ലാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അറിയിച്ചതനുസരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മെലാനിയും റയാനും തമ്മിൽ കുട്ടികളുടെ സംരക്ഷണ ചുമതലയെ ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നു. കുട്ടികളെ തനിക്ക് നഷ്ടപ്പെടുമോ എന്ന് റയാൻ ഭയപ്പെട്ടിരുന്നതായും, ഇരുവരും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കുടുംബത്തിലെ ആരാണ് മറ്റുള്ളവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത് എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. മിയാമിഡേഡ് ഷെരീഫ് ഓഫീസ് കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
പ്രദേശത്തെ പ്രമുഖ വ്യക്തിത്വമായിരുന്ന മെലാനിയുടെയും കുട്ടികളുടെയും വിയോഗം പ്രാദേശിക സമൂഹത്തെയും ജനപ്രതിനിധികളെയും കടുത്ത ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
