ഷിക്കാഗോ: 2026ൽ അമേരിക്കയിൽ തകരുന്ന ആദ്യ ബാങ്കായി ഷിക്കാഗോ ആസ്ഥാനമായുള്ള മെട്രോപൊളിറ്റൻ ക്യാപിറ്റൽ ബാങ്ക് & ട്രസ്റ്റ് മാറി. സാമ്പത്തിക അസ്ഥിരതയെത്തുടർന്ന് വെള്ളിയാഴ്ചയാണ് അധികൃതർ ബാങ്ക് പൂട്ടാൻ ഉത്തരവിട്ടത്.
ബാങ്കിന്റെ മോശം സാമ്പത്തിക നിലയും സുരക്ഷിതമല്ലാത്ത പ്രവർത്തനങ്ങളുമാണ് നടപടിക്ക് കാരണമായത്. ഡെട്രോയിറ്റ് ആസ്ഥാനമായുള്ള ഫസ്റ്റ് ഇൻഡിപെൻഡൻസ് ബാങ്ക് മെട്രോപൊളിറ്റൻ ബാങ്കിന്റെ എല്ലാ നിക്ഷേപങ്ങളും ആസ്തികളും ഏറ്റെടുത്തു.
നിക്ഷേപകർക്ക് തങ്ങളുടെ പണം സുരക്ഷിതമായി പിൻവലിക്കാമെന്നും ആർക്കും പണം നഷ്ടമാകില്ലെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ഷിക്കാഗോയിലെ പുലാസ്‌കി സേവിങ്‌സ് ബാങ്കും തകർന്നിരുന്നു. 2000ത്തിന് ശേഷം ഷിക്കാഗോയിൽ തകരുന്ന 22-ാമത്തെ ബാങ്കാണിത്.
തിങ്കളാഴ്ച മുതൽ ബാങ്കിന്റെ ഓഫിസുകൾ ഫസ്റ്റ് ഇൻഡിപെൻഡൻസ് ബാങ്കിന്റെ ശാഖകളായി പ്രവർത്തിച്ചു തുടങ്ങും.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ത്യക്കാർ 'പുതിയ എണ്ണയും കൽക്കരിയുമാണ്'; അമേരിക്കയെ തിരുത്തി കുടിയേറ്റ വിദഗ്ധൻ; എച്ച്-1ബി വിസയിലെ
ട്രംപിന്റെ നരകം കാണിക്കുമെന്ന അന്ത്യശാസനം പുല്ലുപോലെ തള്ളി ഇറാൻ; വെടിനിർത്തലില്ലെന്ന് പ്രഖ്യാപനം; ഹോർമുസ്
ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം; ചന്ദ്രനിലെത്തി നാസയുടെ യാത്രികർ; ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ
ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്