ഡോ. സതീഷ് കതുല ഇൻഡോഅമേരിക്കൻ പ്രസ് ക്ലബ് ചെയർമാൻ

JUNE 24, 2026, 8:24 PM

ഇൻഡോഅമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (ഐഎപിസി) പ്രൗഢ ഗംഭീരമായ നേതൃത്വ സ്ഥാനാരോഹണവും അവാർഡ് ദാന ചടങ്ങും

ന്യൂയോർക്ക്: ഇൻഡോഅമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (ഐഎപിസി) ഡയറക്ടർ ബോർഡ് ചെയർമാനായി പ്രമുഖ ഡോക്ടറും എഴുത്തുകാരനും അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ ഡോ. സതീഷ് കതുലയെ നിയമിച്ചു. ന്യൂയോർക്കിലെ എൽമോണ്ടിലുള്ള കേരള സെന്ററിന്റെ നവീകരിച്ച ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുതിയ നേതൃത്വസംഘം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകൾ സോഷ്യൽ മീഡിയയിലൂടെ തത്സമയം വീക്ഷിച്ച ചടങ്ങിൽ ന്യൂയോർക്ക് ട്രൈസ്റ്റേറ്റ് മേഖലയിലെ നൂറിലധികം സാമൂഹ്യ സാംസ്‌കാരിക, ബിസിനസ്, മാധ്യമ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. ചടങ്ങിൽ വിവിധ മേഖലകളിൽ ശ്രദ്ധേയ സേവനം അനുഷ്ഠിച്ച ഏഴ് പ്രമുഖരെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡുകൾ നൽകി ആദരിച്ചു.

vachakam
vachakam
vachakam


ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ് ആൻഡ് ഇൻഫർമേഷൻ കോൺസൽ പിയൂസ് സിംഗ് അവാർഡുകൾ വിതരണം ചെയ്തു. അമേരിക്കയിലെ ഇന്ത്യൻ പ്രവാസികളുടെ നേട്ടങ്ങൾ ലോകത്തിന് മാതൃകയാണെന്നും വിവിധ മേഖലകളിൽ അവർ മികവിന്റെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐഎപിസി സ്ഥാപക ചെയർമാൻ ജിൻസ്‌മോൻ സക്കറിയയും മുൻ ചെയർമാൻ കമലേഷ് മേത്തയും പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാധ്യമങ്ങൾക്ക് നൽകിയ പിന്തുണ പരിഗണിച്ച് ബോബ് വർഗീസിനെ ഐഎപിസിയുടെ ഓണററി അംഗമായി ഉൾപ്പെടുത്തി.

vachakam
vachakam
vachakam

സ്വീകരണ പ്രസംഗത്തിൽ ഡോ. സതീഷ് കതുല, ബാല്യകാലത്ത് പത്രങ്ങളും റേഡിയോയും തനിക്ക് ലോകത്തിലേക്കുള്ള ജാലകമായിരുന്നുവെന്ന് അനുസ്മരിച്ചു. തെറ്റായ വിവരങ്ങളും രാഷ്ട്രീയ ധ്രുവീകരണവും നിറഞ്ഞ ഇന്നത്തെ സാഹചര്യത്തിൽ സത്യം സംരക്ഷിക്കുന്നതിൽ മാധ്യമപ്രവർത്തകർക്കുള്ള ഉത്തരവാദിത്തം വലുതാണെന്ന് അദ്ദേഹം പറഞ്ഞു.


'പത്രപ്രവർത്തനം വെറും വാർത്ത റിപ്പോർട്ട് ചെയ്യൽ മാത്രമല്ല; അത് സമൂഹത്തോടുള്ള ഉത്തരവാദിത്തവും സ്വാധീനവുമാണ്,' എന്ന് അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാംസ്‌കാരികനയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ മാധ്യമങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam