ഷിക്കാഗോ രൂപത സിൽവർ ജൂബിലി കൺവൻഷൻ: വേദിയിൽ 'താളവിസ്മയ'വുമായി പദ്മശ്രീ ജയറാമും സ്റ്റീഫൻ ദേവസിയും

FEBRUARY 2, 2026, 8:53 PM

ന്യൂയോർക്ക്: ഷിക്കാഗോ സിറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, നാലു ദിവസം നീണ്ടു നിൽക്കുന്ന 'സിറോ മലബാർ കൺവൻഷന്റെ' സന്ധ്യകളെ ആസ്വാദ്യകരമാക്കാൻ വിവിധ കലാപരിപാടികളും അണിയറയിൽ ഒരുങ്ങുന്നു. ഇതിൽ, കൺവൻഷൻ തുടങ്ങുന്ന 9-ാം തീയതി വ്യാഴാഴ്ച രാത്രി പ്രസിദ്ധ സിനിമ താരം പദ്മശ്രീ ജയറാമും (ഗസ്റ്റ് ഓഫ് ഓണർ), സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും ചേർന്നൊരുക്കുന്ന 'താള വിസ്മയം'  എടുത്തുപറയേണ്ടതാണ്.

താളവിസ്മയത്തിൽ, വിവിധ ഇടവകകളിൽ നിന്നുള്ള നൂറിലേറെ വരുന്ന  ചെണ്ട കലാകാരന്മാരുൾപ്പെട്ട 'സീറോ ബീറ്റ്‌സ്', ഗസ്റ്റ് ഓഫ് ഓണർ ആയി പങ്കെടുക്കുന്ന അനുഗ്രഹീത കലാകാരൻ പത്മശ്രീ ജയറാമിനൊപ്പം ചെണ്ടയിൽ താളമിടുമ്പോൾ, സ്റ്റീഫൻ ദേവസ്സി 'കീറ്റാറിൽ' (കീബോർഡ് & ഗിറ്റാർ) സംഗീതത്തിന്റെ മാസ്മരികത സൃഷ്ടിക്കും.    

വെള്ളിയാഴ്ച രാവിലെ നടക്കുന്ന പ്രദക്ഷിണത്തിനു മുൻപും 'സിറോ ബീറ്റ്‌സ്' കലാകാരമ്മാർ അവതരിപ്പിക്കുന്ന മെഗാചെണ്ടമേളം ഉണ്ടായിരിക്കും. ഷിക്കാഗോ രൂപതയിലെ വിവിധ ഇടവകകളിൽനിന്നുമുള്ള ചെണ്ട ടീമുകൾക്കും ഈ വാദ്യമേളത്തിൽ പങ്കെടുക്കാൻ സാധിക്കും.  അതുപോലെ, രൂപതയുടെ ഭാഗമായ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ, വെള്ളിയാഴ്ച (ജൂലൈ 10) വൈകുന്നേരം നടക്കുന്ന,  ക്രിസ്ത്യാനികളുടെ തനതു പാരമ്പര്യ കലാരൂപമായ മാർഗംകളിയിൽ,  രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള വനിതകൾക്കും പങ്കെടുക്കാവുന്നതാണ്.

vachakam
vachakam
vachakam

കൂടാതെ വെള്ളിയാഴ്ച വൈകുന്നേരം നടത്തുന്ന 'പാരിഷ് ഫെസ്റ്റിൽ' എല്ലാ ഇടവകകൾക്കും വൈവിധ്യമാർന്ന കലാരൂപങ്ങളിലൂടെ അവരുടെ വിശ്വാസവും, കഴിവുകളും വേദിയിൽ അവതരിപ്പിക്കുന്നതിനുള്ള  അവസരവുമുണ്ടായിരിക്കും. ഇതിനുപുറമെ, കുട്ടികൾക്കും യുവജനങ്ങൾക്കും വിവിധ സ്‌പോർട്‌സ്, ഗെയിംസ്, ഡാൻസ് പ്രോഗ്രാമുകളിലും ഭാഗഭാക്കാവാൻ സാധിക്കും. 

താളവിസ്മയത്തിൽ പങ്കെടുക്കാൻ താഴെപറയുന്നവരെ ബന്ധപ്പെടുക: ജോസ്മൻ കരേടൻ 954-558-2245, സ്‌കറിയാകുട്ടി തോമസ് 847-910-6487

മെഗാ മാർഗംകളിയിൽ പങ്കെടുക്കൻ: റോസ് വടകര 708-662-0774, ഷീബ ഷാബു 630-730-622. 
'പാരിഷ് ഫെസ്റ്റി'നെപ്പറ്റി കൂടുതൽ അറിയുവാൻ: ജൂഡി തോമസ്: 317-490-5839

vachakam
vachakam
vachakam

കൺവൻഷൻ സംബന്ധിച്ച പൊതുവായ അന്വേഷങ്ങൾക്ക്: ബിജി സി. മാണി (കൺവൻഷൻ ചെയർമാൻ): 847-650-1398, ബീന വള്ളിക്കളം (സെക്രട്ടറി): 773-507-5334

ഷിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിൽ ജൂലൈ 9,10,11,12  (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിലാണ് സിറോ മലബാർ യുഎസ്എ കൺവെൻഷൻ നടക്കുന്നത്.

ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും ആഘോഷിക്കുന്നു. കൺവൻഷന്റെ രജിസ്‌ട്രേഷൻ നല്ല നിലയിൽ പുരോഗമിക്കുന്നു. ഇടവകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

vachakam
vachakam
vachakam

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കൺവന്ഷനിലും, അതോടൊപ്പമുള്ള  ആത്മീയ, സാംസ്‌കാരിക, പൈതൃക കൂട്ടായ്മകളിലും ഭാഗഭാക്കാവാൻ എല്ലാ വിശ്വാസികളെയും രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് ആഹ്വാനം ചെയ്യുന്നു. 

കൺവൻഷനെ കുറിച്ചു കൂടുതൽ അറിയുവാനും, രജിസ്റ്റർ ചെയ്യുവാനും താഴെ പറയുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക www.syroconvention.org

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam