പ്രവേശനം എളുപ്പമാകില്ല! യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ നിയന്ത്രണം കര്‍ശനമാക്കും; ഉത്തരവ് ഉടന്‍ 

MAY 9, 2024, 6:22 AM

വാഷിംഗ്ടണ്‍: ഒരു പുതിയ നിയന്ത്രണത്തിലൂടെ യുഎസ്-മെക്സിക്കോ അതിര്‍ത്തിയിലെ അഭയാര്‍ത്ഥി പ്രവേശനം കര്‍ശനമാക്കാന്‍ ബൈഡന്‍ ഭരണകൂടം ഒരുങ്ങുന്നു. അനധികൃത ക്രോസിംഗുകള്‍ കുറയ്ക്കുന്നത് ലക്ഷ്യം വച്ചുള്ള നീക്കത്തിന്റെ ഭാഗമായുള്ള നടപടി ഉടന്‍ ഉണ്ടാകുമെന്ന് ബന്ധപ്പെട്ട ഉറവിടങ്ങള്‍ വ്യക്തമാക്കി.

കുടിയേറ്റക്കാരെ അഭയം നല്‍കുന്നതില്‍ നിന്ന് തടയുകയും വേഗത്തില്‍ നാടുകടത്തുകയും ചെയ്യേണ്ടതുണ്ടോ എന്ന് വ്യക്തമാകുന്നതിന് പ്രാരംഭ സ്‌ക്രീനിംഗ് ഘട്ടത്തില്‍ തന്നെ വിലയിരുത്തുന്നതിനായുള്ള നടപടി നിയന്ത്രണത്തില്‍ ഉള്‍പ്പെടുത്തും. ക്രിമിനലിറ്റി, സുരക്ഷാ ഭീഷണി എന്നിവ വിലയിരുത്തിയുള്ള പരിശോധനയും കര്‍ശനമാക്കും.

പുതിയ നിയന്ത്രണത്തില്‍ അഭയം തേടുന്നവരെ തടയണമോ എന്ന് നിര്‍ണ്ണയിക്കുന്നതിനുള്ള പ്രക്രിയയില്‍ നേരത്തെ തന്നെ പരിശോധന നടത്തി കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഇത് ഒരു നിര്‍ദ്ദിഷ്ട നിയന്ത്രണമായി പുറപ്പെടുവിക്കുകയും പിന്നീടുള്ള തീയതിയില്‍ അന്തിമമാക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2021-ല്‍ അധികാരമേറ്റതിന് ശേഷം യുഎസ്-മെക്സിക്കോ അതിര്‍ത്തിയിലെ റെക്കോര്‍ഡ് കണക്കിന് കുടിയേറ്റക്കാര്‍ അനധികൃത ക്രോസിങ്ങുമായി ബന്ധപ്പെട്ട് പിടിയിലായത് നവംബര്‍ 5-ലെ തിരഞ്ഞെടുപ്പില്‍ നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.  അതുമാത്രമല്ല റിപ്പബ്ലിക്കന്‍ എതിരാളിയായ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അദ്ദേഹത്തിന്റെ കാലത്ത് ഏര്‍പ്പെടുത്തിയ കൂടുതല്‍ നിയന്ത്രണങ്ങളുള്ള നയങ്ങള്‍ പിന്‍വലിച്ചതിന് ബൈഡനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

അതേസമയം യാത്രാ നിരോധനത്തില്‍ ട്രംപ് വിന്യസിച്ച ഫെഡറല്‍ ചട്ടം ഉപയോഗിച്ച് അതിര്‍ത്തിയില്‍ അഭയം തേടുന്നവരെയും കുടിയേറ്റക്കാരെയും തടയുന്നതിനുള്ള കൂടുതല്‍ ശക്തമായ നീക്കം ബൈഡന്‍ ഭരണകൂടം പരിഗണിച്ചിരുന്നുവെങ്കിലും ആ നടപടി സ്വീകരിക്കാന്‍ ഉടന്‍ പദ്ധതിയിടുന്നില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ബൈഡന്‍ കഴിഞ്ഞ വര്‍ഷം പുതിയ അഭയാര്‍ത്ഥി നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിരുന്നു. എന്നാല്‍ കുടിയേറ്റക്കാര്‍ക്കുള്ള വിഭവങ്ങളുടെ അഭാവം മൂലം അവയുടെ ഫലപ്രാപ്തി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

ഈ ആഴ്ച പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്ന നിയന്ത്രണം, പ്രതിവര്‍ഷം ആയിരക്കണക്കിന് ആളുകളെ യുഎസില്‍ നിന്ന് വേഗത്തില്‍ നാടുകടത്തുമെന്ന് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു. അതേസമയം അനധികൃതമായി കടക്കുന്ന മൊത്തം അഭയാര്‍ത്ഥികശളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തരത്തില്‍ പുറത്താക്കുന്നവരുടെ എണ്ണം  താരതമ്യേന ചെറിയ സംഖ്യയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam