യാക്കോബായ സഭ അമേരിക്കൻ മലങ്കര അതിഭദ്രാസന 37-ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസ് സമാപിച്ചു

JULY 28, 2026, 1:16 AM

ന്യൂജേഴ്‌സി: യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസ് ന്യൂജേഴ്‌സിയിലുള്ള ഭദ്രാസന ആസ്ഥാനത്ത് വച്ച് ഇദംപ്രഥമമായി ജൂലായ് 22 മുതൽ 25-ാം തീയതി വരെ നടത്തപ്പെട്ടു. ഈ വർഷത്തെ കോൺഫറൻസ് ജൂലായ് 25ന് യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ, ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ഒന്നാമൻ ബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബ്ബാനയോടെ സമാപിച്ചു.

സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായി അമേരിക്കയിൽ എഴുന്നള്ളിവന്ന ശ്രേഷ്ഠ പിതാവിന് ന്യൂയോർക്കിലുള്ള പൊമോണയിൽ വച്ച് നടന്ന ബാങ്ക്വറ്റിൽ അതിവിപുലമായ സ്വീകരണമാണ് നൽകിയത്. അമേരിക്കൻ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്തായും പാത്രിയർക്കൽ വികാരിയുമായ അഭിവന്ദ്യ യൽദോ മോർ തീത്തോസ് തിരുമേനി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ചു.

ഭദ്രാസന സെക്രട്ടറി റവ. ഫാദർ പോൾ തോട്ടക്കാട്ട് ശ്രേഷ്ഠ ബാവയേയും, ഓറിയന്റൽ ഓർത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് കടന്നുവന്ന അഭിവന്ദ്യ പിതാക്കന്മാരേയും കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ചു കടന്നുവന്ന സഭാ പിതാക്കന്മാരേയും വൈദീകരേയും സന്നിഹിതരായിരുന്ന മറ്റേവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.

vachakam
vachakam
vachakam


യോഗത്തിൽ അഭിവന്ദ്യ യൂഹാനോൻ മോർ കാവാക്ക് മെത്രാപ്പോലീത്ത (സിറിയക് ഓർത്തഡോക്‌സ്, ഈസ്‌റ്റേൺ ഭദ്രാസനം), അഭിവന്ദ്യ ഡോ. അയൂബ് മോർ സിൽവാനിയോസ് മെത്രാപ്പോലീത്ത (ക്‌നാനായ അതിഭദ്രാസനം), ആസ്‌ട്രേലിയയിൽ നിന്നുമുള്ള റവ. ഫാദർ ജേക്കബ് ജോസഫ് Ph.D (കീനോട്ട് സ്പീക്കർ), റവ. ഫാദർ ജോസഫ് ഷമ്മാസ് (യൂത്ത് സ്പീക്കർ) എന്നിവർ സംസാരിച്ചു.

വിവിധ സഭാ മേലദ്ധ്യക്ഷന്മാർ, കാനഡയിലേയും അമേരിക്കയിലേയും കോർഎപ്പിസ്‌കോപ്പമാർ, വൈദീകർ, ഭക്തസംഘടനാ ഭാരവാഹികൾ, വിശ്വാസികൾ എന്നിവരും ബാവയുടെ സ്വീകരണ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ പങ്കെടുത്ത ഓറിയന്റൽ ഓർത്തഡോക്‌സ് സഭയിലെ എല്ലാ മെത്രാപ്പോലീത്തമാർക്കും വിവിധ ക്രൈസ്തവ സഭ മേലദ്ധ്യക്ഷന്മാർക്കും ശ്രേഷ്ഠ ബാവ ഭദ്രാസനത്തിന്റെ സ്‌നേഹോപഹാരം നൽകി.

vachakam
vachakam
vachakam

ജൂലായ് 24 വെള്ളിയാഴ്ച നടന്ന സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഘോഷയാത്രയും അതിനേത്തുടർന്നുള്ള സമാപന സമ്മേളനവും ശ്രേഷ്ഠ ബാവയുടേയും അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടേയും കോർഎപ്പിസ്‌കോപ്പമാരുടേയും വൈദീകരുടേയും വിശ്വാസി സമൂഹത്തിന്റെയും സാന്നിദ്ധ്യം കൊണ്ട് വളരെയേറെ ശ്രദ്ധേയമായിരുന്നു. സമാപന സമ്മേളനത്തിൽ ഭദ്രാസന ട്രഷറാർ സിമി ജോസഫ് ഏവർക്കും നന്ദി രേഖപ്പെടുത്തി.


സമാപന ദിവസത്തെ വിശുദ്ധ കുർബ്ബാന ശ്രേഷ്ഠ ബാവയുടെ മുഖ്യകാർമ്മികത്വത്തിലും, അഭിവന്ദ്യ യൽദോ മോർ തീത്തോസ് തിരുമേനിയുടേയും കോറെപ്പിസ്‌കോപ്പമാരുടേയും വൈദീകരുടേയും സഹകാർമ്മികത്വത്തിലും നടന്നു.

vachakam
vachakam
vachakam

ആത്മീയത നിറഞ്ഞുനിന്ന ഈ കോൺഫറൻസിൽ ദൈവത്തോട് കൂടുതൽ അടുക്കാനും, വിശ്വാസക്കിൽ വളരാനും ഉള്ള തീഷ്ണമായ അർപ്പണബോധം നേടിത്തന്നുവെന്ന് കോൺഫറൻസിൽ പങ്കെടുത്ത വിശ്വാസികൾ വിലയിരുത്തി. സർവ്വശക്തനായ ദൈവത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഈ വർഷത്തെ കുടുംബമേള ന്യൂജേഴ്‌സിയിലെ ഭദ്രാസന ആസ്ഥാനത്ത് സമാപിച്ചു.

വർഗീസ് പാലമലയിൽ, മലങ്കര അതിഭദ്രാസന പി.ആർ.ഒ.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam