റൊണാൾഡോ പോയതോടെ പോർച്ചുഗലിന് വിജയവും കൈവിട്ടു

NOVEMBER 16, 2026, 8:28 AM

ക്രിസ്റ്റിയാനോ റൊണാൾഡോ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചതിന് ശേഷം നടന്ന ആദ്യ മത്സരത്തിൽ പോർച്ചുഗലിന് വൻ തോൽവി. യുവേഫ നേഷൻസ് ലീഗിൽ 4-1ന് ഡെൻമാർക്കാണ് പറങ്കിപ്പടയെ തരിപ്പണമാക്കിയത്. ഡെൻമാർക്കിനായി പിയറിഎമിൽ ഹോയ്ബർഗ് (43, പെനാൽറ്റി), റാസ്മസ് ഹോയുൻഡ് (49,57), ജോക്കിം ആൻഡേഴ്‌സൺ (75) എന്നിവർ ഗോളുകൾ നേടി. ഇഞ്ചുറി ടൈമിൽ ബെർനാഡോ സിൽവയാണ് പോർച്ചുഗലിന്റെ ആശ്വാസ ഗോൾ നേടിയത്.

പരിശീലകൻ ഹോർഹെ ജെസ്യൂസിന് കീഴിൽ പോർച്ചുഗൽ നേരിടുന്ന ആദ്യ തോൽവിയാണിത്. ചെയ്ത് കൂട്ടിയ കർമങ്ങൾക്കുള്ള തിരിച്ചടിയാണ് ഹോർഹെ ജെസ്യൂസിന് ലഭിച്ചതെന്ന് ആരാധകർ വിമർശിച്ചു. പോർച്ചുഗലിന്റെ തോൽവി ആ രാജ്യക്കാർ ഇത്രമേൽ ആഘോഷിച്ച മറ്റൊരു സന്ദർഭമുണ്ടാകില്ല. ബ്രൂണോ ഫെർനാണ്ടസിനെയും സംഘത്തെയും പോർച്ചുഗൽ ടീം ആരാധകർ കൂക്കിവിളിക്കുകയും ചെയ്തു. മത്സരത്തിനിടെ റൊണാൾഡോ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ബാനർ ഉയർത്തി ആരാധകർ ഇതിഹാസത്തിന് ആദരം അർപ്പിക്കുകയും ചെയ്തു.

മത്സരശേഷം മാധ്യമപ്രവർത്തകരും പരിശീലകനെ അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങളുന്നയിച്ചു. ക്രിസ്റ്റിയാനോയെ മിസ് ചെയ്യുന്നുണ്ടോ എന്നായിരുന്നു ചോദിച്ചത്. ക്ഷുഭിതനായ ജെസ്യൂസ് തിരിച്ചു ചോദിച്ചത് എന്തിനാണ് അദ്ദേഹത്തെ മിസ് ചെയ്യുന്നത് എന്നാണ്. റൊണാൾഡോ ഇപ്പോൾ ടീമിന്റെ ഭാഗമല്ല, വിരമിക്കാൻ സ്വയം തീരുമാനിമെടുത്തയാളാണെന്ന് ജെസ്യൂസ് പറഞ്ഞു. റൊണാൾഡോയെ കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയ്യാറാകാതെ ജെസ്യൂസ് പെട്ടെന്ന് തന്നെ വാർത്താ സമ്മേളനം അവസാനിപ്പിച്ചു.

vachakam
vachakam
vachakam

നിലവിൽ 5 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി പോർച്ചുഗൽ തന്നെയാണ് ഗ്രൂപ്പിൽ മുന്നിലുള്ളത്. ചൊവ്വാഴ്ച വെയിൽസിനെതിരെ നടക്കുന്ന മത്സരത്തിൽ സമനില നേടിയാൽ പോലും പോർച്ചുഗലിന് ഗ്രൂപ്പ് ചാമ്പ്യൻമാരായി ക്വാർട്ടറിലേക്ക് മുന്നേറാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam