ടി20 ലോകകപ്പിൽ സ്‌കോർട്ട്‌ലൻഡ്, അയർലൻഡ് ക്രിക്കറ്റ് ടീമുകളെ സ്‌പോൺസർ ചെയ്യുന്നത് ഈ ഇന്ത്യൻ കമ്പനി

APRIL 22, 2024, 2:18 PM

ടി20 ലോകകപ്പിൽ സ്‌കോട്ട്‌ലൻഡ്, അയർലൻഡ് ക്രിക്കറ്റ് ടീമുകളെ സ്‌പോൺസർ ചെയ്യാൻ ഇന്ത്യൻ കമ്പനി. കർണാടക മിൽക്ക് ഫെഡറേഷനാണ് ഇരു ടീമുകളുടെയും സ്‌പോൺസർഷിപ്പ് ഏറ്റെടുത്തത്.

കെ.എം.എഫിന്റെ നന്ദിനിയെന്ന പാൽ ബ്രാൻഡ് ഏറെ ജനപ്രീയമാണ്. ജൂൺ ഒന്നിന് ആരംഭിക്കുന്ന ടി20 ലോകകപ്പ് വിൻഡീസിലും അമേരിക്കിലുമായാണ് നടക്കുന്നത്. ഇത്തവണ 20 ടീമുകളാണ് കിരീടത്തിന് വേണ്ടി പോരടിക്കുന്നത്.

കെ.എം.എഫ് പുതിയൊരു ഉത്പന്നം കൂടി ഉടനെ വിപണിയിലെത്തിക്കും. മോരിൽ നിന്ന് ഉണ്ടാക്കുന്ന എനർജി ഡ്രിങ്കാണ് അവർ പുറത്തിറക്കുന്നത്. യു.എസ് മാർക്കറ്റിലാകും പുതിയ ഡ്രിങ്ക് ആദ്യമെത്തുക. ഇരുടീമുകളെയും സ്‌പോൺസർ ചെയ്യുന്ന കാര്യം യാഥാർത്ഥ്യമാണെന്ന് കെ.എം.എഫ് മാനേജിംഗ് ഡയറക്ടർ എം.കെ ജഗദീഷ് പറഞ്ഞു.

vachakam
vachakam
vachakam

ജൂൺ ഒന്നിന് അമേരിക്കയും കാനഡയും തമ്മിലാണ് ഉദ്ഘാടന മത്സരം. 9 വേദികളിൽ 55 മത്സരങ്ങളാണ് നടക്കുക. ഇതാദ്യമാണ് ഒരു ഐസിസി ടൂർണമെന്റിന് അമേരിക്ക വേദിയാകുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam