ടി20 ലോകകപ്പ് ടീമിൽ ഈ ഓൾറൗണ്ടർ ഉറപ്പായും ഉണ്ടാകും: ആദം ഗിൽക്രിസ്റ്റ്

APRIL 22, 2024, 2:13 PM

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം സെലക്ഷനെ കുറിച്ച് ചർച്ചകൾ മുറുകുകയാണ്. ആരൊക്കെ പതിനഞ്ചംഗ ടീമിലെത്തും എന്ന ചർച്ച മുൻ താരങ്ങളിലും ക്രിക്കറ്റ് വിദഗ്ധരിലും ആരാധകരിലും സജീവം.

ഇതിൽ ഏറ്റവും കൂടുതൽ സാധ്യത പറഞ്ഞുകേൾക്കുന്ന താരങ്ങളിലൊരാൾ ചെന്നൈ സൂപ്പർ കിംഗ്‌സ് ഓൾറൗണ്ടർ ശിവം ദുബെയാണ്. ദുബെ ഉറപ്പായും ലോകകപ്പ് കളിക്കുമെന്ന് പറയുന്ന ഓസീസ് ഇതിഹാസം ആദം ഗിൽക്രിസ്റ്റ്, സിഎസ്‌കെ താരം ലോകകപ്പിൽ ഇന്ത്യയുടെ കറുത്ത കുതിരയാകും എന്നും വ്യക്തമാക്കി.

'ശിവം ദുബെ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. സ്പിൻ ബൗളിംഗിനെ ദുബെ നേരിടുന്നത് നമ്മൾ ഏറെക്കാലമായി കാണുകയാണ്. എന്നാൽ താരം പേസർമാരെയും ആക്രമിക്കുന്നു. ഗ്രൗണ്ടിന്റെ നാലുപാടും ഷോട്ടുകൾ പായിക്കാനുള്ള ആത്മവിശ്വാസം താരം കാണിക്കുന്നുണ്ട്. ശിവം ദുബെ നെറ്റ്‌സിൽ ധാരാളം പന്തെറിയുന്നുണ്ട്. വരും മത്സരങ്ങളിൽ ദുബെ കൂടുതൽ ഓവറുകൾ എറിയുന്നത് കാണാനാകുമെന്ന് കരുതുന്നു. ടി20 ലോകകപ്പിൽ ടീം ഇന്ത്യയുടെ കറുത്ത കുതിര ദുബെയായിരിക്കും. ഐപിഎല്ലിൽ കാണിക്കുന്ന ഫോമും സ്ഥിരതയും വച്ച് ലോകകപ്പ് ടീമിൽ അദേഹം സ്ഥാനം അർഹിക്കുന്നുണ്ട്' എന്നും ഗില്ലി വ്യക്തമാക്കി.

vachakam
vachakam
vachakam

ഐപിഎൽ 2024ൽ ഏഴ് മത്സരങ്ങളിൽ 157.05 പ്രഹര ശേഷിയിൽ രണ്ട് അർധസെഞ്ചുറികളോടെ ദുബെ 245 റൺസ് നേടിക്കഴിഞ്ഞു. പുറത്താവാതെ നേടിയ 66* ആണ് ഉയർന്ന സ്‌കോറെങ്കിൽ ബാറ്റിംഗ് ശരാശരി 49.00 ആണ്. 20 ഫോറും 15 സിക്‌സറും ദുബെ ഇതിനകം പറത്തി. ഐപിഎൽ കരിയറിൽ 58 മത്സരങ്ങളിൽ 144.34 സ്‌ട്രൈക്ക്‌റേറ്റിലും 30.70 ശരാശരിയിലും 1351 റൺസ് ദുബെയ്ക്കുണ്ട്. എട്ട് ഫിഫ്റ്റികൾ നേടിയപ്പോൾ 95* ആണ് ഉയർന്ന സ്‌കോർ. ഈ സീസണിൽ ഇതുവരെ താരം പന്തെറിഞ്ഞിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam