ബംഗ്ലാദേശിനെതിരെയുള്ള ആദ്യടെസ്റ്റിൽ ദക്ഷിണാഫ്രിക്ക പൊരുതുന്നു

NOVEMBER 17, 2026, 1:44 AM

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ, തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയ മാർക്വസ് അക്കർമാന്റെയും ടീമിലേക്ക് തിരിച്ചെത്തിയ സുബൈർ ഹംസയുടെ 83 റൺസിന്റെ മികവിൽ ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലേക്ക്.

164 പന്തുകളിൽ നിന്ന് 157 റൺസാണ് അക്കർമാൻ അടിച്ചുകൂട്ടിയത്. ബംഗ്ലാദേശ് തങ്ങളുടെ ആദ്യ ഇന്നിംഗ്‌സിൽ 400 റൺസ് നേടിയപ്പോൾ, അക്കർമാനും ഹംസയും തമ്മിലുള്ള മികച്ച കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിച്ചു. എന്നാൽ, രണ്ടാം ദിവസം അവസാന നിമിഷം ബംഗ്ലാദേശ് മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയതോടെ, ദക്ഷിണാഫ്രിക്ക ഇപ്പോഴും 113 റൺസ് പിന്നിലാണ്.

നേരത്തെ, ലിറ്റൺ ദാസ് തന്റെ എട്ടാമത്തെ ടെസ്റ്റ് സെഞ്ച്വറിയും (120 റൺസ്) മെഹിദി ഹസനും വാലറ്റത്ത് ഹസൻ മഹ്മൂദും ടസ്‌കിൻ അഹമ്മദും നിർണായക റൺസ് കൂട്ടിച്ചേർത്തു; ഇതോടെ ബംഗ്ലാദേശ് 400 റൺസിലെത്തി. ബംഗ്ലാദേശ് ഇന്നിംഗ്‌സിൽ റബാഡ 5ഉം ഡെയ്ൻ പാറ്റേഴ്‌സൺ 4 വിക്കറ്റും നേടിയ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ബൗളർ.

vachakam
vachakam
vachakam

തുടർന്ന് ഒന്നാം ഇന്നിംഗ്‌സ് തുടങ്ങിയ എയ്ഡൻ മാർക്രമിനെ ഹസൻ മഹ്മൂദ് പുറത്താക്കിയത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. തുടർന്ന് അക്കർമാനും ഹംസയും ചേർന്ന് ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ബംഗ്ലാദേശ് ബൗളർമാരെ ആക്രമിച്ചു കളിച്ചു 83 റൺസെടുത്ത ഹംസയെ മോമിനുൽ ഹഖ് പുറത്താക്കി. തുടർന്നും അക്കർമാൻ ആക്രമണോത്സുക ബാറ്റിംഗ് തുടർന്നു. ഒടുവിൽ 157 റൺസെടുത്താണ് അദ്ദേഹം പുറത്തായത്. പിന്നീട് മാത്യു ബ്രീറ്റ്‌സ്‌കെയെ പുറത്താക്കി ഹസൻ മഹ്മൂദ് ബംഗ്ലാദേശിന് മറ്റൊരു നിർണായക വിക്കറ്റ് കൂടി നേടി. മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും, ദിവസാവസാനത്തിൽ ദക്ഷിണാഫ്രിക്ക ശക്തമായ നിലയിലാണ്.

കളി നിർത്തുമ്പോൾ ക്യാപ്ടൻ ബാവുമായും (19), റിക്കിൾട്ടൻ (7) റൺസുമെടുത്ത് പുറത്താകാതെ നിൽക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam