സൺറൈസേഴ്‌സ് ഹൈദരാബാദിനെ പ്രശംസിച്ച് സച്ചിൻ

APRIL 21, 2024, 2:45 PM

ഡെൽഹി ക്യാപിറ്റൽസിനെതിരെ 266 റൺസടിച്ച സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിനെ പ്രശംസിച്ച് സച്ചിൻ ടെൻഡുൽക്കർ. ഈ സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് അവരുടെ 3 -ാമത്തെ 250+ സ്‌കോറാണ് ഇന്നലെ നേടിയത്. സൺറൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണർമാരായ അഭിഷേക് ശർമ്മയെയും ട്രാവിസ് ഹെഡിനെയും മികച്ച കൂട്ടുകെട്ടിന് സച്ചിൻ അഭിനന്ദിച്ചു. ആദ്യ 6 ഓവറിൽ ഇരുവരും ചേർന്ന് 130 റൺസാണ് അടിച്ചു കൂട്ടിയത്.

'ഈ സീസണിൽ മാത്രം അവർ മൂന്ന് തവണ ആണ് 260 കടന്നത്. സൺറൈസേഴ്‌സ് ഹൈദരാബാദിന് എന്താണ് സംഭവിക്കുന്നത്. ഇന്ന് അവർ ഡെൽഹിയെ പൂർണ്ണമായും മറികടന്ന ഒരു ഗെയിമായിരുന്നു.' സച്ചിൻ പറഞ്ഞു.

'ട്രാവിസ് ഹെഡിന്റെയും അഭിഷേക് ശർമ്മയുടെയും ഞെട്ടിക്കുന്ന തുടക്കമായിരുന്നു. അവർ നന്നായി ബാറ്റ് ചെയ്തു. ഷഹബാസിന്റെ മികച്ച ഫിനിഷിംഗ്. കളിയുടെ രണ്ടാം പകുതിയിൽ, അവർ ഡെൽഹിയേക്കാൾ മികച്ച രീതിയിൽ പന്തെറിഞ്ഞു, അവരുടെ ബൗളിംഗിൽ വേരിയേഷനുകൾ വളരെ ഫലപ്രദമായിരുന്നു' മത്സരത്തിന് ശേഷം സച്ചിൻ ടെണ്ടുൽക്കർ ട്വിറ്ററിൽ കുറിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam