റയൽ ബാഴ്‌സലോണ പോരാട്ടം ഇന്ന് (ഏപ്രിൽ 21)

APRIL 21, 2024, 8:10 PM

ഇന്ന് (ഏപ്രിൽ 21) മാഡ്രിഡിൽ എൽ ക്ലാസികോ പോരാട്ടമാണ്. റയലിന്റെ ഹോം ഗ്രൗണ്ടായ ബെർണബ്യൂവിലേക്ക് ബാഴ്‌സലോണ പോരാട്ടം. ലാലിഗ കിരീട പോരാട്ടത്തിൽ നിർണായക മത്സരമാകും ഇത്. ഇന്ന് റയൽ വിജയിച്ചാൽ ബാഴ്‌സലോണക്ക് മേൽ 11 പോയിന്റിന്റെ ലീഡ് നേടാൻ റയലിനാകും. ഇന്ന് ജയിക്കുന്നത് ബാഴ്‌സലോണ ആണെങ്കിൽ ഇരു ടീമുകളും തമ്മിലുള്ള പോയിന്റ് വ്യത്യാസം 5 ആയി കുറയുകയും ചെയ്യും.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് സെമി ഫൈനൽ ഉറപ്പിച്ചാണ് റയൽ ഇന്നത്തെ മത്സരത്തിന് എത്തുന്നത്. ബാഴ്‌സലോണ പി.എസ്.ജിയോട് തോറ്റ നിരാശയിലാണുള്ളത്.

31 മത്സരങ്ങളിൽ നിന്ന് 24 വിജയങ്ങളും ആറ് സമനിലകളും ഒരു തോൽവിയും ആയി 78 പോയിന്റ് ആണ് റയൽ മാഡ്രിഡ് ഈ സീസണിൽ ഇതുവരെ നേടിയത്. ബാഴ്‌സലോണ 70 പോയിന്റിലും നിൽക്കുന്നു. ഒക്ടോബറിൽ ലീഗിൽ ബാഴ്‌സലോണയും റയലും ഏറ്റുമുട്ടിയപ്പോൾ 2-1ന് റയൽ വിജയം ഉറപ്പിച്ചിരുന്നു.

vachakam
vachakam
vachakam

ജനുവരിക്കു ശേഷം ബാഴ്‌സലോണ ലീഗിൽ തോൽവിയറിഞ്ഞിട്ടില്ല. റയൽ മാഡ്രിഡാകട്ടെ ഈ സീസണിൽ ലീഗിൽ ഹോം ഗ്രൗണ്ടിൽ പരാജയപ്പെട്ടിട്ടില്ല.

ഇന്ന് (ഏപ്രിൽ 21) രാത്രി 12.30ന് നടക്കുന്ന മത്സരം ജിയോ സിനിമയിൽ തത്സമയം കാണാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam