ചെന്നൈ സൂപ്പർകിംഗ്‌സിനെ തോൽപ്പിച്ച് ലഖ്‌നൗ ജയന്റ്‌സ്

APRIL 20, 2024, 11:52 AM

ഐ.പി.എല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. ലഖ്‌നൗ ചെന്നൈയെ തുടക്കത്തിൽ പിടിച്ചുകെട്ടിയെങ്കിലും അവസാന ഓവറുകളിൽ എം.എസ്. ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗിൽ ചെന്നൈ 20 ഓവറിൽ ആറ് വിക്കറ്റിന് 176 റൺസെടുത്തു.

ചെന്നൈയ്ക്കുവേണ്ടി രചിൻ രവീന്ദ്ര 0, രഹാന 36, ക്യാപ്ടൻ റിതുരാജ് ഗെയ്ക്‌വാദ് 17, രവീന്ദ്ര ജഡേജ 57*, ശിവംദുബൈ 3, റിസ്‌വി 1, മൊയിൻഅലി 30, എം.എസ്. ധോണി 28 എന്നിവരാണ് സ്‌കോറർമാർ. ലഖ്‌നൗവിനു വേണ്ടി ക്രൂണാൽപാണ്ഡ്യ 2ഉം, മൊഹ്‌സിൻ ഖാൻ, യാഷ് താക്കൂർ, രവി ബിഷ്‌ണോയി, സ്‌റ്റോണിഷ് ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗ ഓപ്പണർമാർ നൽകിയ മികച്ച തുടക്കമാണ് നൽകിയത്. 19 ഓവറിന്റെ അവസാന പന്തിൽ നിക്കോളസ് പൂരൻ ബൗണ്ടറി നേടിയാണ് ലഖ്‌നൗവിന്റെ വിജയം സാധ്യമാക്കിയത്.

vachakam
vachakam
vachakam

പവർപ്ലേ അവസാനിക്കുമ്പോൾ 54 റൺസാണ് ലഖ്‌നൗ നേടിയത്. ഇതിൽ 34 റൺസും കെ.എൽ. രാഹുലാണ് നേടിയത്. പതിരാന ക്വിന്റൺ ഡി കോക്കിന്റെ ക്യാച്ച് കൈവിട്ടിരുന്നു. 31 പന്തിൽ നിന്ന് രാഹുൽ തന്റെ അർദ്ധ ശതകം നേടി. പത്തോവർ പിന്നിടുമ്പോൾ 89 റൺസായിരുന്നു ലഖ്‌നൗ നേടിയത്. 43 പന്തിൽ 54 റൺസെടുത്ത ക്വിന്റൺ ഡി കോക്ക് അധികം വൈകാതെ പുറത്തായി.

53 പന്തിൽ 82 റൺസെടുത്ത രാഹുലിനെ മതീഷ പതിരാനയാണ് പുറത്താക്കിയത്. അവസാന രണ്ടോവറിൽ 12 റൺസായിരുന്നു ലക്‌നൗ നേടേണ്ടിയിരുന്നത്. പൂരൻ 12 പന്തിൽ 23 റൺസും മാർക്കസ് സ്റ്റോയിനിസ് 7 പന്തിൽ 8 റൺസും നേടിയാണ് വിജയ സമയത്ത് ലഖ്‌നൗവിനായി ക്രീസിലുണ്ടായിരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam