കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു, പത്ത് വർഷം കഴിയുമ്പോൾ അദ്ദേഹം ഈ തീരുമാനത്തിൽ ഖേദിക്കും: കപിൽ ദേവ്

NOVEMBER 17, 2026, 1:48 AM

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച വിരാട് കോഹ്ലിയുടെ മുൻ തീരുമാനം വലിയ മണ്ടത്തരമെന്ന് വിമർശിച്ച് ഇന്ത്യയുടെ ഇതിഹാസ താരം കപിൽ ദേവ്. കോഹ്ലിയുടെ ടെസ്റ്റ് വിരമിക്കൽ തീരുമാനത്തിൽ നേരത്തെ തന്നെ അതൃപ്തിയും വിമർശനവും പ്രകടിപ്പിച്ചിട്ടുള്ള കപിൽ, പത്ത് വർഷം കഴിയുമ്പോൾ താരം ഈ തീരുമാനത്തിൽ ഖേദിക്കുമെന്നും അഭിപ്രായപ്പെട്ടു.

കോഹ്ലിയുടെ ശാരീരികക്ഷമതയെ എടുത്തുപറഞ്ഞ കപിൽ, അദ്ദേഹം വിരമിക്കാൻ പാടില്ലായിരുന്നുവെന്നും മറ്റേതൊരു താരത്തേക്കാളും മികച്ചതാണ് അദ്ദേഹത്തിന്റെ ശാരീരികക്ഷമതയെന്നും 25 വയസ്സുള്ള ഒരു ക്രിക്കറ്റ് താരത്തെപ്പോലും വെല്ലുവിളിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് അഭിപ്രായപ്പെട്ടു.

'വിരാട് കോഹ്ലി ചെയ്തത് ഏറ്റവും വലിയ തെറ്റാണെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പത്ത് വർഷം കഴിയുമ്പോൾ അദ്ദേഹം ഈ തീരുമാനത്തിൽ ഖേദിക്കും. അദ്ദേഹം വിരമിക്കാൻ പാടില്ലായിരുന്നു. കോഹ്ലിയുടെ ഏറ്റവും വലിയ കരുത്ത് അദ്ദേഹത്തിന്റെ ഫിറ്റ്‌നസാണ്, മറ്റേതൊരു താരത്തേക്കാളും മികച്ചതാണ് അദ്ദേഹത്തിന്റെ ശാരീരികക്ഷമത. ഫിറ്റ്‌നസിന്റെ കാര്യത്തിൽ 25 വയസ്സുള്ള ഒരു താരത്തെപ്പോലും വെല്ലുവിളിക്കാൻ അദ്ദേഹത്തിന് കഴിയും. ദേഷ്യം വന്ന് വിരമിക്കുന്നത് ശരിയായ രീതിയല്ല''.

vachakam
vachakam
vachakam

''മൊഹിന്ദർ അമർനാഥിനെപ്പോലെയാകണം താരങ്ങൾ. പലതവണ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടും അദ്ദേഹം തിരിച്ചുവരികയും, തന്നെ തഴഞ്ഞവർക്ക് തെറ്റുപറ്റിയെന്ന് തെളിയിക്കുകയും ചെയ്തു,' എന്ന് കപിൽ 'മിഡ്‌ഡേ'യോട് പറഞ്ഞു. ഏറ്റവും മനോഹരമായ ഫോർമാറ്റായി കോഹ്ലി തന്നെ വിശേഷിപ്പിച്ചിരുന്ന ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അദ്ദേഹം വിരമിച്ചത് ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു.

ഇന്ത്യൻ ടീമിലെ സൂപ്പർ താരങ്ങളായ കോഹ്ലിയും രോഹിത് ശർമ്മയും നിലവിൽ ഏകദിന ക്രിക്കറ്റിൽ മാത്രമാണ് കളിക്കുന്നത്. 2027 ലോകകപ്പ് ആണ് ഇരുവരുടെയും ലക്ഷ്യം, അതിന് പിന്നാലെ ഏകദിനത്തിൽ നിന്നും ഇവർ വിരമിക്കും എന്ന് പ്രതീക്ഷിക്കുന്നു. രോഹിത് ശർമ്മയുടെ ഭാവിയെക്കുറിച്ചും കപിൽ ദേവ് തന്റെ അഭിപ്രായം പങ്കുവെച്ചു.

'അദ്ദേഹത്തിന് കളിക്കാൻ കഴിയുമെങ്കിൽ, അത് നല്ലതാണ്. ആ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സെലക്ടർമാരാണ്. അവർ ഒരു തീരുമാനമെടുത്താൽ, അദ്ദേഹത്തിന്റെ കാലം കഴിഞ്ഞുവെന്ന് അർത്ഥം. അത് പൂർണ്ണമായും സെലക്ടർമാരുടെ തീരുമാനമാണ്, കാരണം ഗെയിമിന് ഏറ്റവും നല്ലതെന്താണെന്ന് അവർ കൂട്ടായി ചിന്തിക്കുന്നുണ്ട്. രാജ്യത്തിന് വേണ്ടി മികച്ച സംഭാവനകൾ നൽകിയ താരമാണ് രോഹിത്, എന്നാൽ ആരും എന്നേക്കും കളിക്കളത്തിൽ ഉണ്ടാകില്ലല്ലോ''.

vachakam
vachakam
vachakam

സുനിൽ (ഗവാസ്‌കർ), സച്ചിൻ (തെണ്ടുൽക്കർ), അനിൽ കുംബ്ലെ, ആർ. അശ്വിൻ, എം.എസ്. ധോണി  എല്ലാവരും പോയിക്കഴിഞ്ഞു, എല്ലാവർക്കും ഒരു ദിവസം വിരമിക്കേണ്ടി വരും,' എന്ന് കപിൽ ദേവ് പറഞ്ഞു. ന്യൂസിലാൻഡിനെതിരെ അടുത്തിടെ നടന്ന ഏകദിന പരമ്പര രോഹിതിനെ സംബന്ധിച്ചിടത്തോളം വളരെ നിരാശപ്പെടുത്തുന്നതായിരുന്നു. നാല് ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 30 റൺസ് മാത്രമാണ് നേടാനായത്, ഇതിൽ രണ്ട് തവണ അദ്ദേഹം റൺസൊന്നുമെടുക്കാതെ (ഡക്ക്) പുറത്താവുകയും ചെയ്തിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam