അമ്പയറോട് തർക്കിച്ച കോഹ്ലിക്ക് പിഴ

APRIL 23, 2024, 2:05 PM

കൊൽക്കത്ത: ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഔട്ടായതിന് പിന്നാലെ അമ്പയറുമായി തർക്കിച്ച റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോഹ്ലിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ ശിക്ഷ വിധിച്ചു. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ തന്റെ പുറത്താകലിൽ അതൃപ്തനായാണ് കോഹ്ലി അമ്പയറോട് തർക്കിച്ചത്.

ഐ.പി.എൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.8നു കീഴിൽ വരുന്ന കുറ്റകൃത്യം നടത്തിയതിനാണ് കോഹ്ലിക്ക് പിഴയിട്ടത്. സംഭവത്തിൽ കോഹ്ലി കുറ്റം സമ്മതിച്ചതായി ഐ.പി.എൽ അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ബംഗ്‌ളൂരു ക്യാപ്ടൻ ഫാഫ് ഡുപ്ലെസിന് ലക്ഷം രൂപ പിഴശിക്ഷ ലഭിച്ചതിന് പിന്നാലെയാണ് കോഹ്ലിക്കെതിരേയും നടപടിയുണ്ടാകുന്നത്. മത്സരത്തിൽ കൊൽക്കത്ത 1 റൺസിന് ജയിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam