ഓറഞ്ച് ക്യാപ്പിനായി കെ.എൽ. രാഹുലും

APRIL 20, 2024, 12:09 PM

ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, ചെന്നൈ സൂപ്പർ കിംഗ്‌സിനെ തോൽപ്പിച്ചതോടെ പോയന്റ് പട്ടികയിലെ സ്ഥാനങ്ങളിൽ മാറ്റം വന്നില്ലെങ്കിലും റൺവേട്ടക്കാരുടെ ഓറഞ്ച് ക്യാപ് പട്ടികയിൽ മാറ്റം. രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ടോപ് ഫൈവിൽ നിന്ന് പുറത്തായതാണ് പ്രധാന മാറ്റം.

53 പന്തിൽ 82 റൺസുമായി ലഖ്‌നൗവിന്റെ ടോപ് സ്‌കോററായ കെ.എൽ. രാഹുൽ 286 റൺസുമായി ടോപ് ഫൈവിലെത്തി. ഒന്നാം സ്ഥാനത്തുള്ള വിരാട് കോഹ്ലിക്കും(361), രണ്ടാം സ്ഥാനത്തുള്ള റിയാൻ പരാഗിനും(318), മൂന്നാം സ്ഥാനത്തുള്ള രോഹിത് ശർമക്കും(297) പിന്നിലായി നാലാം സ്ഥാനത്താണ് രാഹുൽ ഇപ്പോൾ.

ഈ നാലു പേരും ഏഴ് മത്സരങ്ങളിൽ നിന്നാണ് ഇത്രയും റൺസടിച്ചതെങ്കിൽ ആറ് മത്സരങ്ങളിൽ നിന്ന് 276 റൺസടിച്ച കൊൽക്കത്തയുടെ സുനിൽ നരെയ്‌നാണ് റൺവേട്ടയിൽ അഞ്ചാം സ്ഥാനത്ത് രാഹുൽ നാലാം സ്ഥാനത്തേക്ക് ഉയർന്നതോടെ ഏഴ് കളികളിൽ 276 റൺസടിച്ചിട്ടുള്ള സഞ്ജു സാംസൺ ആറാം സ്ഥാനത്തായി. ഏഴ് കളികളിൽ 263 റൺസടിച്ചിട്ടുള്ള ഗുജറാത്ത് നായകൻ ശുഭ്മാൻ ഗില്ലാണ് ഏഴാമത്. ഹെന്റിച്ച് ക്ലാസൻ(253), ജോസ് ബട്‌ലർ(250), നിക്കോളാസ് പുരാൻ(246) എന്നിവരാണ് ആദ്യ പത്തിലുള്ളത്.

vachakam
vachakam
vachakam

നേരത്തെ ടോപ് 10ൽ ഉണ്ടായിരുന്ന റിഷഭ് പന്ത് 210 റൺസുമായി പത്തൊമ്പൊതാം സ്ഥാനത്തേക്ക് വീണപ്പോൾ 226 റൺസുള്ള ദിനേശ് കാർത്തിക് 17-ാം സ്ഥാനത്തുണ്ട്.
ടോപ് ഫൈവിലുള്ള സുനിൽ നരെയ്‌നും വിരാട് കോഹ്ലിയും നാളെ മത്സരത്തിനിറങ്ങുന്നുണ്ട്.

അതുപോലെ നാളെ നടക്കുന്ന രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. പഞ്ചാബിനെതിരെ ഫോമിലായാൽ ഗുജറാത്ത് നായകൻ ശുഭ്മാൻ ഗില്ലിന് സഞ്ജുവിനെ മറികടന്ന് മുന്നേറാൻ അവസരം ലഭിക്കും. തിങ്കളാഴ്ച സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ആണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് അടുത്ത മത്സരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam