ജേസൺ വിൽകോക്‌സ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടെക്‌നിക്കൽ ഡയറക്ടർ

APRIL 20, 2024, 7:23 PM

മാഞ്ചസ്റ്റർ യുണൈറ്റഡ് ജേസൺ വിൽകോക്‌സിനെ ടെക്‌നിക്കൽ ഡയറക്ടറായി നിയമിച്ചു. സൗതാംപ്ടണിൽ നിന്നാണ് വിൽകോക്‌സ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെത്തുന്നത്. 53 കാരനായ വിൽകോക്‌സ് കഴിഞ്ഞ വേനൽക്കാലത്തായിരുന്നു ചാമ്പ്യൻഷിപ്പ് ക്ലബ്ബിൽ ചേർന്നത്.

വിൽകോക്‌സ് മുമ്പ് 11 വർഷം മാഞ്ചസ്റ്റർ സിറ്റിയിൽ പ്രവർത്തിച്ച വ്യക്തിയാണ്. അവിടെ അദ്ദേഹം സിറ്റിയുടെ അക്കാദമി ഡയറക്ടറായിരുന്നു. ഇനിയോസ് ഗ്രൂപ്പാണ് ഈ പുതിയ നിയമനം മാഞ്ചസ്റ്റർ യുണൈറ്റഡിൽ നടത്തുന്നത്. ഇത് മാത്രമല്ല മാഞ്ചസ്റ്റർ യുണൈറ്റഡ് പല മേഖലകളിലും വലിയ മാറ്റങ്ങളാണ് ഇനിയോസ് ഗ്രൂപ്പിന്റെ വരവോടെ നടത്തുന്നത്.

ന്യൂകാസിൽ യുണൈറ്റഡ് സ്‌പോർടിംഗ് ഡയറക്ടർ ഡാൻ ആഷ്‌വർത്തിനെ ക്ലബിലേക്ക് സ്‌പോർടിംഗ് ഡയറക്ടറായി എത്തിക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam