യുവേഫ നാഷൻസ് ലീഗിൽ സ്‌പെയിനിനെ അട്ടിമറിച്ച് ഇംഗ്ലണ്ട്

NOVEMBER 16, 2026, 1:43 AM

യുവേഫ നാഷൻസ് ലീഗിൽ സ്‌പെയിനെ 3-2ന് ഇംഗ്ലണ്ട് തോൽപ്പിച്ചു. തോൽവി അറിയാതെ 43 മത്സരങ്ങൾ പൂർത്തിയാക്കി മുന്നേറിയ സ്പാനിഷ് നിരയുടെ കുതിപ്പിനാണ് അവസാനമായിരിക്കുന്നത്.

രണ്ട് സൂപ്പർ ടീമുകളുടെ നേർക്കുനേർ പോരാട്ടത്തിന്റെ എല്ലാ ആവേശവും നിറഞ്ഞ് നിന്ന മത്സരത്തിൽ അവസാനം ഇംഗ്ലണ്ട് വിജയം നേടിയെടുക്കുകയായിരുന്നു.

63-ാം മിനുട്ടിൽ 10 പേരായി ചുരുങ്ങിയ ഇംഗ്ലണ്ടിന് വിജയം നേടിയെടുക്കാൻ സാധിച്ചത് ആവേശകരമാണ്. 45-ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി വലയിലാക്കി ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. സ്പാനിഷ് ഗോളി ഉനായ് സിമിയോണിന് ഒരവസരവും നൽകാതെയാണ് കെയ്ൻ പന്ത് വലയിലെത്തിച്ചത്.

vachakam
vachakam
vachakam

ആദ്യ പകുതിയിൽ ലീഡ് നിലനിർത്തിയ ഇംഗ്ലണ്ട് 53-ാം മിനുട്ടിൽ ഇസ്രി കോൻസയുടെ ഗോളിലൂടെ ലീഡുയർത്തിയപ്പോൾ 57-ാം മിനുട്ടിൽ ബെൻ വൈറ്റിലൂടെ മൂന്ന് ഗോളും അക്കൗണ്ടിൽ ചേർത്തു. 63-ാം മിനുട്ടിൽ ഏലിയറ്റ് ആൻഡേഴ്‌സൻ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ ഇംഗ്ലണ്ട് 10 പേരായി ചുരുങ്ങി.

65-ാം മിനുട്ടിൽ മൈക്കൽ ഒയാർസബാലിന്റെ ഗോളിലൂടെ സ്‌പെയിൻ ഒരു ഗോൾ മടക്കി. 75-ാം മിനുട്ടിൽ ലാമി യമാലിന്റെ അസിസ്റ്റിൽ നിക്കോ വില്യംസ് സ്‌പെയിനായി രണ്ടാം ഗോൾ നേടി. എന്നാൽ സമനില ഗോൾ നേടാൻ സ്‌പെയിനിന്റെ ശ്രമങ്ങളെല്ലാം ഇംഗ്ലണ്ട് പ്രതിരോധത്തിൽ തട്ടി തകർന്നു 10 പേരായി ചുരുങ്ങിയിട്ടും മികച്ച പോരാട്ടവീര്യം കാട്ടാൻ ഇംഗ്ലണ്ടിന് സാധിച്ചു. ഇംഗ്ലണ്ടിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചത് ഗോളി ജെയിംസ് ട്രഫോർഡാണെന്ന് പറയാം.

ആറ് സേവുകളാണ് താരം നടത്തിയത്. ബോക്‌സിനുള്ളിൽ മൂന്ന് തവണ ഇംഗ്ലണ്ടിനെ രക്ഷപെടുത്താൻ ജെയിംസിന് സാധിച്ചു. ഇഞ്ചുറി ടൈമിൽ നിർണ്ണായകമായ രണ്ട് സേവുകൾ നടത്താൻ ജെയിംസിന് സാധിച്ചതാണ് മത്സരഫലത്തിൽ നിർണ്ണായകമായി മാറിയതെന്ന് പറയാം. ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഹാം എന്നിവരുടെ പ്രകടനവും വളരെ നിർണ്ണായകമായി മാറി.
സ്‌പെയിൻ നിരയിൽ സൂപ്പർ താരങ്ങളെല്ലാമുണ്ടായിട്ടും സ്‌പെയിന്റെ വലിയൊരു വിജയക്കുതിപ്പിനാണ് ഇംഗ്ലണ്ട് അവസാനമിട്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam