ഐ.എസ്.എൽ: ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്

APRIL 20, 2024, 12:05 PM

ഐ.എസ്.എല്ലിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായി. ഇന്ന് നടന്ന പ്ലേ ഓഫിൽ ഒഡീഷയിൽ ഒഡീഷ എഫ്‌സിയോട് തോറ്റാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായത്. എക്‌സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഒഡീഷയുടെ വിജയം. 87-ാം മിനുട്ട് വരെ 1-0ന് മുന്നിട്ട് നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. സെമിയിൽ ഒഡീഷ മോഹൻ ബഗാനെ ആകും നേരിടുക.

മികച്ച രീതിയിലാണ് ബ്ലാസ്റ്റേഴ്‌സ് കളി ആരംഭിച്ചത്. ഫെഡോറും ഐമനും ആദ്യ പത്ത് മിനുട്ടുകൾക്കകം നല്ല രണ്ട് ഗോളവസരങ്ങൾ ഉണ്ടായെങ്കിലും രണ്ടും ടാർഗറ്റിൽ എത്തിയില്ല. 21-ാം മിനുട്ടിൽ ഹോർമിയിലൂടെ ബ്ലാസ്റ്റേഴ്‌സിന് മികച്ച അവസരം ലഭിച്ചെങ്കിലും ഹെഡർ ഗോൾ കീപ്പർ രക്ഷപ്പെടുത്തി.

28-ാം മിനുട്ടിൽ ഒരു കോർണറിൽ നിന്നായിരുന്നു മൗർട്ടാഡ ഫോളിലൂടെ ഒഡീഷ ഗോൾ നേടിയതെങ്കിലും മൗർട്ടാഡെയും അഹ്മദ് ജാഹോയും ഓഫ്‌സൈഡായിരുന്നുവെന്ന ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിഷേധങ്ങൾക്കൊടുവിൽ റഫറി ഗോൾ നിഷേധിച്ചു. ആദ്യ പകുതിയിൽ പിന്നീട് അധികം അവസരങ്ങൾ ഇരു ടീമുകൾക്കും സൃഷ്ടിക്കാനായില്ല. 45-ാം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിൽ ഇസാകിന് കിട്ടിയ അവസരം ഗോളാക്കാൻ സാധിച്ചില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ചെർനിചിന് മികച്ച ഗോളവസരം ലഭിച്ചെങ്കിലും അതും ഗോളാക്കാൻ സാധിച്ചു. ഒഡീഷക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ലാറ ശർമ്മ രക്ഷകനായി.

vachakam
vachakam
vachakam

53-ാം മിനുട്ടിൽ ഐമന്റെ ഗോൾ എന്നുറച്ച ഒരു ഷോട്ട് അമ്രിന്ദറിന്റെ കാലിൽ തട്ടി പോസ്റ്റിൽ തട്ടി മടങ്ങി. 56-ാം മിനുട്ടിൽ ഒരു ഗോളവസരംകൂടി ബ്ലാസ്റ്റേഴ്‌സ് കളഞ്ഞു. ഇത്തവണ ചെർനിച്ചാണ് അവസരം തുലച്ചത്.അവസാനം 66-ാം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് അർഹിച്ച ഗോൾ നേടി. ഐമന്റെ പാസിൽ നിന്ന് ചെർനിച് ആണ് കേരള ബ്ലാസ്റ്റേഴ്‌സിന് ലീഡ് നൽകിയത്. സ്‌കോർ 1-0.

ഇതിനു ശേഷം ഒഡീഷ എഫ് സി മാറ്റങ്ങൾ വരുത്തി. മൗറീസിയോയെ അവർ കളത്തിൽ ഇറക്കി. പക്ഷെ ഒരു മാറ്റം കൊണ്ടും ബ്ലാസ്റ്റേഴ്‌സ് ഡിഫൻസ് ഭേദിക്കാൻ അവർക്ക് ആയില്ല. ഇതിനിടയിൽ ബ്ലാസ്റ്റേഴ്‌സ് കീപ്പർ ലാറയ്ക്ക് പരിക്കേറ്റ് പകരം കരൺജിത് എത്തി. ബ്ലാസ്റ്റേഴ്‌സ് ലൂണയെയും രാഹുലിനെയും കൂടെ കളത്തിൽ എത്തിച്ചു.

86-ാം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങി. റോയ് കൃഷ്ണയുടെ പാസിൽ നിന്ന് മൗറീസിയോ ആണ് സമനില നേടിക്കൊടുത്തത്. സ്‌കോർ 1 -1. 90 മിനുറ്റ് വരെ ഈ സമനില തുടർന്നു. കളി എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി.

vachakam
vachakam
vachakam

എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ഒഡീഷ ലീഡ് എടുത്തു. 98-ാം മിനുട്ടിൽ റോയ് കൃഷ്ണയുടെ പാസ് സ്വീകരിച്ച് ഇസാകാണ് ഗോൾ നേടിയത്. സ്‌കോർ 2-1. 103-ാം മിനുട്ടിൽ രാഹുലിന്റെ ഒരു ഹെഡർ അമ്രീന്ദർ സേവ് ചെയ്തത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam