സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് മുതല്‍; പ്രതിപക്ഷ നേതാവ് ആരെന്നതടക്കം ചര്‍ച്ച ചെയ്യും

MAY 9, 2026, 9:17 PM

ന്യൂഡല്‍ഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് മുതല്‍ ഡല്‍ഹിയില്‍ ചേരും. കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം യോഗത്തില്‍ വിലയിരുത്തും. പ്രതിപക്ഷ നേതാവ് ആരെന്നതടക്കം ആലോചനയുണ്ടായേക്കുമെന്നാണ് സൂചന.

പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കാന്‍ പിണറായി വിജയന്‍ പിബിയില്‍ താല്‍പര്യം അറിയിക്കുമോയെന്നതാണ് വീക്ഷിക്കുന്നത്. ഭരണ വിരുദ്ധ വികാരം കൂടാതെ സംഘടനാതലത്തില്‍ വന്ന വീഴ്ചകളും തോല്‍വിക്ക് കാരണമായെന്ന വിലയിരുത്തലുണ്ട്. അതേസമയം 10 വര്‍ഷത്തെ ഭരണത്തിന് ശേഷം പിണറായി വിജയന്‍ പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കുമോ എന്നാണ് അറിയാനുള്ളത്.

പിണറായി താത്പര്യക്കുറവ് അറിയിച്ചാല്‍ മാത്രമേ മറ്റൊരാളെ പരിഗണിക്കൂ. പിണറായി ഇല്ലെങ്കില്‍ കെ.എന്‍ ബാലഗോപാലിനെ ആവും പ്രതിപക്ഷ നേതാവായി പരിഗണിക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam