നിലവിൽ ഊര്‍ജ ക്ഷാമം ഇല്ല ; സംസ്ഥാനങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി

MARCH 27, 2026, 8:15 PM

ദില്ലി: പശ്ചിമേഷ്യൻ യുദ്ധം രാജ്യത്തുണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ ടീം ഇന്ത്യയായി മുന്നോട്ടുപോകാൻ സംസ്ഥാനങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. 

 പശ്ചിമേഷ്യൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായുള്ള ഓണ്‍ലൈൻ യോഗത്തിലാണ് മോദി സഹകരണം തേടിയത്.

സംസ്ഥാനങ്ങളിലെ സ്ഥിതി കൃത്യമായി വിലയിരുത്തണമെന്നും കേന്ദ്രവുമായുള്ള ആശയവിനിമയം കൂടുതൽ ശക്തമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

vachakam
vachakam
vachakam

നിലവിലെ പ്രതിസന്ധിയിൽ ടീം ഇന്ത്യയായി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിലവിൽ രാജ്യത്ത് ഊര്‍ജ ക്ഷാമം ഇല്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാൻ നടപടി വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. 

രാസവള ലഭ്യതയ്ക്ക് നിലവിൽ പ്രശ്നങ്ങളില്ലെന്നും കർഷകരുടെ ക്ഷേമത്തിന് ഊന്നൽ നൽകണമെന്നും പ്രതിസന്ധി ഉണ്ടായാൽ ഭാവിയെ മുൻകൂട്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam