തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിൽ 13-ാം നമ്പർ കാർ ആർക്കും വേണ്ട. ഉമ്മൻ ചാണ്ടി സർക്കാരിലും 13ാം നമ്പർ ആരും ഉപയോഗിച്ചിരുന്നില്ല.
അശുഭകരമായ നമ്പറെന്ന അന്ധവിശ്വാസം 13-ാം നമ്പറിന് പിന്നിലുണ്ട്. പി കെ കുഞ്ഞാലിക്കുട്ടിക്ക് രണ്ടാം നമ്പർ കാറാണ് നൽകിയിരിക്കുന്നത്.
രമേശ് ചെന്നിത്തല ഒമ്പതാം നമ്പർ കാർ ഉപയോഗിക്കും. രമേശ് ചെന്നിത്തല ചോദിച്ചുവാങ്ങിയതാണ് ഒമ്പതാം നമ്പർ. ഷിബു ബേബി ജോണിന് 51-ാം നമ്പർ കാറും അനുവദിച്ചു. മന്ത്രിമാർ ആവശ്യപ്പെടുന്ന നമ്പർ നൽകുന്നതാണ് പൊതുവേയുള്ള രീതി.
എന്നാൽ പിണറായി വിജയൻ സർക്കാരിന്റെയും വി എസ് അച്യുതാനന്ദൻ സർക്കാരിന്റെയും കാലത്ത് മന്ത്രിമാർ 13-ാം നമ്പർ കാർ ചോദിച്ച് വാങ്ങുകയായിരുന്നു.
കഴിഞ്ഞ സർക്കാരിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദാണ് 13-ാം നമ്പർ ഉപയോഗിച്ചത്. ഒന്നാം പിണറായി സർക്കാരിൽ ധനവകുപ്പ് മന്ത്രിയായിരുന്ന തോമസ് ഐസകും 2006ലെ വി എസ് അച്യുതാനന്ദൻ സർക്കാരിൽ അന്ന് വിദ്യാഭ്യാസ മന്ത്രായായിരുന്ന എം എ ബേബിയും 13-ാം നമ്പർ തന്നെ ഉപയോഗിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
