മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടുപേര്‍ പിടിയിലായി.ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി മാനാത്ത് പറമ്പില്‍ മുഹമ്മദ് നിഹാല്‍ (22), ആലംകോട് സ്വദേശി വലിയകത്ത് വീട്ടില്‍ കബീര്‍ (28) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് പിടികൂടിയത്.
കഴിഞ്ഞ മാസമാണ് ചങ്ങരംകുളം ഒതളൂര്‍ സ്വദേശിയായ യുവാവിനെ എടപ്പാളില്‍ നിന്ന് മൂന്നുപേര്‍ ചേര്‍ന്ന് ബലമായി കാറില്‍ കയറ്റി കൊണ്ടുപോയത്.കാറില്‍ വെച്ച് ക്രൂരമായി മര്‍ദിച്ച് ഗുരുതമായി പരിക്കേല്‍പിച്ച് പാലക്കാട് ജില്ലയിലെ വട്ടക്കുന്നത്ത് ഉപേക്ഷിക്കുകയായിരുന്നു.
തുടര്‍ന്ന് യുവാവിന്റെ പരാതിയില്‍ ചങ്ങരംകുളം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പ്രതികളെ പിടികൂടാനായിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെകൂടി പിടി കൂടാനുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, പിടിയിലായ കബീര്‍ സമാനമായ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
