കോഴിക്കോട്: വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് പന്ത്രണ്ടുകാരന് നേരെ ബന്ധുക്കളുടെ ക്രൂരപീഡനം. വാച്ച് കാണാതായതിൽ കുട്ടിയെ സംശയിക്കുകയും വീട്ടിലേക്ക് വിളിച്ചുവരുത്തി മർദ്ദിക്കുകയുമായിരുന്നു.
കുട്ടി സാഹസികമായി വീട്ടിൽ നിന്നും രക്ഷപ്പെടുകയും ഇത് കണ്ട വഴിയാത്രക്കാരൻ കുട്ടിയെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. ആഗസ്റ്റ് ആറിനാണ് സംഭവം നടന്നത്.
കണ്ണിൽ മുളകുവെള്ളം ഒഴിച്ചെന്നും നഖത്തിൽ ഈർക്കിൽ കയറ്റിയെന്നുമാണ് പരാതി. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ കുട്ടിയാണ് പിതാവിന്റെ ബന്ധുക്കളിൽ നിന്നും ക്രൂരത നേരിട്ടത്.
സംഭവത്തിൽ പിതൃസഹോദരൻ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസെടുത്തു.
കൈകാലുകൾ കെട്ടിയിട്ടതിന്റെ മുറുക്കം കുറഞ്ഞപ്പോൾ രാത്രി പതിനൊന്നിന് കുട്ടി കെട്ടഴിച്ച് ടെറസിനോട് ചേർന്ന കവുങ്ങിലൂടെ ഊർന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു.
അന്ന് പൊലീസ് സംഭവത്തിൽ കേസെടുത്തിരുന്നില്ല. പിന്നീട് ശിശുക്ഷേമ സമിതി ഇടപെട്ടതോടെയാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. മോഷണം പോയെന്നു പറഞ്ഞ വാച്ച് പിന്നീട് കണ്ടെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
