ജയ്പൂര്‍: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വീട്ടില്‍ നിന്ന് നിന്നറങ്ങിപ്പോയ 13 വയസുകാരനെ ട്രെയിനില്‍ നിന്നും കണ്ടെത്തി. രാജസ്ഥാനിലെ ഇറ്റാവ സ്വദേശിയായ ബാലന്‍ ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് റെയില്‍വേ ഉദ്യോഗസ്ഥരുടെ പിടിയിലായത്. കുട്ടിയെ സുരക്ഷിതമായി ആല്‍വാറിലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് കൈമാറി.
മെയ് ഒന്‍പതിന് ജയ്പൂര്‍-ഡല്‍ഹി ഡബിള്‍ ഡെക്കര്‍ എക്‌സ്പ്രസില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യവെയാണ് ടിടിഇ കുട്ടിയെ ശ്രദ്ധിച്ചത്. പരിശോധനയില്‍ കുട്ടി തനിച്ച് യാത്ര ചെയ്യുകയാണെന്ന് ബോധ്യപ്പെട്ടു. ചോദ്യം ചെയ്യലില്‍ വീട്ടില്‍ ഫോണ്‍ ഉപയോഗിക്കാന്‍ സമ്മതിക്കാത്തതിലുള്ള ദേഷ്യത്തിലാണ് കുടുംബത്തെ അറിയിക്കാതെ ഇറങ്ങിപ്പോന്നതെന്ന് കുട്ടി സമ്മതിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
