പുസ്തകങ്ങൾ പ്രകാശനം ചെയ്തു

AUGUST 17, 2026, 8:55 AM

ഡാളസ്: കേരള ലിറ്ററെറി സൊസൈറ്റി, ഡാളസിന്റെ ആഭിമുഖ്യത്തിൽ കേരള ലിറ്ററെറി സൊസൈറ്റിയുടെ അംഗങ്ങളായ ഉഷാ നായർ (ഹൃയത്തിന്റ കയ്യൊപ്പ്; കവിതകൾ), ബാജി ഓടംവെലി (മരുക്കാട്ടിലെ കാവൽക്കാരൻ; കഥകൾ), പി.സി മാത്യു (മനത്തുള്ളികൾ; കവിതകൾ) എന്നീവരുടെ പുസ്തകങ്ങൾ പ്രകാശനം നടത്തി. 

പ്രശസ്ത സാഹിത്യകാരൻ ടി.ഡി രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. യഥാക്രമം ഉഷാ നായരുടെ പുസ്തകം പ്രിയപ്പെട്ട എഴുത്തുക്കാരൻ ടി.ഡി രാമകൃഷ്ണൻ നിന്നും സാഹിത്യക്കാരനും സംഘാടകനുമായ സി.വി ജോർജ് സ്വീകരിച്ചു.

ബാജി ഓടംവേലിയുടെ പുസ്തകം ടി.ഡി രാമകൃഷ്ണൻ നിന്നും സാഹിത്യക്കാരനും സാംസ്‌കാരിക പ്രവർത്തകനുമായ ജോസ് ഒച്ചാലിൽ സ്വീകരിച്ചു. പി.സി മാത്യുവിന്റെ പുസ്തകം മാധ്യമ പ്രവർത്തകനും എഴുത്തുക്കാരനുമായ പി.പി ചെറിയാനും സ്വീകരിച്ചു.

vachakam
vachakam
vachakam


കേരള അസോസിയേഷൻ ഓഫ് ഡാള്ളസിന്റ സാഹിത്യ സമ്മേളനം ഈ ചടങ്ങിന് വേദിയായി. കേരള അസോസിയേഷൻ ഓഫ് ഡാളസ് പ്രസിഡന്റ് ഷിജു എബ്രഹാം, പ്രസ്സ് ക്ലബ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ, ഐ.സി.ഇ.സി പ്രസിഡന്റ് നൈനാൻ മാത്യു, കേരള ലിറ്ററെറി സൊസൈറ്റി പ്രസിഡന്റ് അനശ്വരം മാമ്പിള്ളി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു. മീനു എലിസബത്, സാറ ചെറിയാൻ, ജോസ് ഒച്ചാലിൽ, സി.വി ജോർജ്, പി.പി ചെറിയാൻ, അനുപാ കോശി എന്നിവർ സംസാരിച്ചു.

അനശ്വരം മാമ്പിള്ളി

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam