മോഷണവാഹനവുമായി രക്ഷപ്പെട്ട കൗമാരക്കാരനെ പിടികൂടി - ഓഫീസർ ജോജി എബ്രഹാമിന് 'ഓഫീസർ ഓഫ് ദ മന്ത് ' ബഹുമതി

MARCH 25, 2026, 4:47 AM

ഫിലഡൽഫിയ: നഗരത്തിൽ നടന്ന സാഹസിക പിന്തുടർച്ചയിൽ മോഷണവാഹനവുമായി രക്ഷപ്പെടാൻ ശ്രമിച്ച 16കാരനെ പോലീസ് പിടികൂടി. ഈ സംഭവത്തിൽ ധൈര്യവും ജാഗ്രതയും പ്രകടിപ്പിച്ച ഓഫീസർ ജോജി എബ്രഹാം (#1348) ഫെബ്രുവരി 2026ലെ 'പോലീസ് ഓഫീസർ ഓഫ് ദ മന്ത്് ' ആയി തിരഞ്ഞെടുത്തു. കഴിഞ്ഞ 10 വർഷമായി ഫിലഡൽഫിയ സിറ്റിപോലീസ് വകുപ്പിൽ സേവനമനുഷ്ഠിച്ചു വരുന്ന ഉദ്യോഗസ്ഥനാണ് മലയാളിയായ ജോജി എബ്രഹാം.

ഫെബ്രുവരി 12ന് വൈകുന്നേരം 4:09ഓടെ, ബക്‌സ് കൗണ്ടിപോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 11000 ബസ്റ്റിൽടൺ അവന്യൂ പ്രദേശത്തേക്ക് എത്തിയ ഓഫീസർ എബ്രഹാം, അപകടത്തിൽപ്പെട്ടശേഷം രക്ഷപ്പെട്ടതായി സംശയിക്കുന്ന ഹ്യുണ്ടായി എലാൻട്ര വാഹനത്തെ ശ്രദ്ധയിൽപ്പെടുത്തി. വാഹനം തിരിച്ചറിഞ്ഞതിന് പിന്നാലെ ഡ്രൈവർ അതിവേഗത്തിൽ ട്രാഫിക്കിലൂടെ അപകടകരമായി സഞ്ചരിക്കാൻ തുടങ്ങി.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഓഫീസർ ഉടൻ പോലീസ്‌റേഡിയോ വഴി വിവരങ്ങൾ കൈമാറി. തുടർന്ന് 10000 ബ്ലോക്കിൽ വാഹനം വീണ്ടും അപകടത്തിൽപ്പെട്ടതോടെ, 16കാരൻ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഓഫീസർ എബ്രഹാം കാൽനടയായി പിന്തുടർന്ന് നിർത്താൻ നിർദ്ദേശം നൽകിയപ്പോൾ പ്രതി കീഴടങ്ങി.

vachakam
vachakam
vachakam

പരിശോധനയിൽ വാഹനം ഫെബ്രുവരി 9ന് മോഷണംപോയതാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പ്രതിയെ ലോവർ സൗത്താംപ്ടൺ പോലീസ് ഡിപ്പാർട്‌മെന്റിന്റെ കസ്റ്റഡിയിലേക്ക് കൈമാറി.

സാഹസികവും ഉത്തരവാദിത്തപരവുമായ ഇടപെടലിലൂടെ പൊതുസുരക്ഷ ഉറപ്പാക്കിയ ഓഫീസർ ജോജി എബ്രഹാമിന്റെ പ്രവർത്തനം വ്യാപകമായി പ്രശംസിക്കപ്പെടുകയാണ്.

സന്തോഷ് ഏബ്രഹാം അറിയിച്ചതാണിത്.

vachakam
vachakam
vachakam

ജീമോൻ റാന്നി 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam