കോഴിക്കോട്: ഇക്കഴിഞ്ഞ ദിവസമാണ് സൈബർ സെക്യൂരിറ്റി വിദഗ്ധൻ വിനോദ് ഭട്ടതിരിപ്പാടിൻ്റെ വീട്ടിൽ നിന്നും 21 പവൻ സ്വർണ്ണം മോഷണം പോയത്.
ഈ കേസിലെ പ്രതി ഡോളർ അനിൽ പിടിയിലായി. കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.
ഇയാളുടെ സഹായിയായ അമ്പായത്തോട് സ്വദേശി ജെയിംസും പിടിയിലായി. മോഷ്ടിച്ച സ്വർണം വിൽപന നടത്തിയത് ജെയിംസ് ആണ്.
തമിഴ്നാട്ടിലെ ഒളിസങ്കേതത്തിൽ നിന്നാണ് അനിലിനെ പിടികൂടിയത്. ഷിമോഗ സ്വദേശിയാണ് അനിൽ. ഇയാൾക്കെതിരെ കോഴിക്കോട് ജില്ലക്ക് അകത്തും പുറത്തും നൂറോളം കേസുകൾ ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
