മലപ്പുറം : നിലമ്പൂർ വനത്തിൽ സ്വർണ ഖനനത്തിന് ശ്രമിച്ച 7 പേർ പിടിയിൽ.മമ്പാട് പുള്ളിപ്പാടം സ്വദേശികളാണ് പിടിയിലായത്.
വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്നാണ് ഏഴു പേരെയും പിടികൂടിയത്.മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് മണൽ ഊറ്റിയാണ് വൻതോതിൽ സ്വർണം അരിച്ചെടുത്തിരുന്നത്. ചാലിയാര്‍ പുഴയുടെ മമ്പാട് കടവിലാണ് ഇത് നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
തിരുവനന്തപുരം വനം ഇന്റലിജന്‍സിനും നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ ധനേഷ് കുമാറിനും ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
