ചാരുംമൂട്: സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി കറങ്ങുന്ന സംഘത്തെ കണ്ട് ഞെട്ടി പൊലീസ്. മോഷണ സംഘത്തലവൻ 19 വയസ്സുകാരന്, പിന്നീടുള്ളവർ 15 വയസ്സ് മാത്രം പ്രായമുള്ള മൂന്ന് പേരും.
തിങ്കളാഴ്ച വൈകീട്ട് ചാരുംമൂട് ജംഗ്ഷന് സമീപം വാഹന പരിശോധന നടത്തവേയാണ് മോഷണ സംഘം പിടിയിലാകുന്നത്. നൂറനാട് ചെറുമുമ ഐരാണിക്കുടി മേലേ അറ്റത്തേതിൽ ആദർശ് (നന്ദു - 19) ഉള്പ്പടെയുള്ളവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
വാഹന പരിശോധനയ്ക്കിടയിൽ ആണ് നമ്പർ പ്ലേറ്റില്ലാത്ത ഒരു ആക്ടീവ പൊലീസിന്റെ ശ്രദ്ധയിൽ പെടുന്നത്. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് മോഷണ വിവരം പുറത്തായത്.
സംഘത്തിലെ പ്രധാനി 19 കാരനായ ആദർശാണെന്ന് പൊലീസ് പറഞ്ഞു. കൂട്ടത്തിലുള്ള 15 കാരനാണ് ലോക്ക് നശിപ്പിച്ച് സ്കൂട്ടർ സ്റ്റാർട്ടാക്കുന്നതിൽ വിദഗ്ധൻ.
മോഷ്ടിച്ച സ്കൂട്ടറുകൾ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി ഓരോരുത്തർ എടുത്ത് ഉപയോഗിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്