ചെന്നൈ: പുതിയ പാർട്ടി പ്രഖ്യാപിച്ച് ജയലളിതയുടെ തോഴിയായിരുന്ന വി.കെ. ശശികല. പാർട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കും.
ജയലളിതയുടെ ജന്മദിനത്തിൽ രാമനാഥപുരത്ത് വെച്ചാണ് പ്രഖ്യാപനം നടത്തുക.
പതാകയിൽ എംജിആർ, അണ്ണാദുരൈ, ജയലളിത എന്നിവരുണ്ടാകും. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 ന് രാമനാഥപുരത്ത് പ്രഖ്യാപനം നടത്തിയേക്കുമെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.
എഐഎഡിഎംകെയിൽ തിരിച്ചെത്താനുള്ള ശ്രമങ്ങൾ പാളിയതോടെയാണ് പുത്തൻ നീക്കമെന്നാണ് വിലയിരുത്തൽ.
അതേസമയം 2027 ജനുവരി 27 വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ശശികലക്ക് അയോഗ്യതയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
