ദില്ലി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
കഴിഞ്ഞ ദിവസം വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രിക്ക് 10 ലക്ഷം ഫോളോവേഴ്സ് കൂടി. ഇതോടെ പ്രധാനമന്ത്രിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണം 102 മില്യണ്‍ ആയി. ഇക്കാര്യം കേന്ദ്രമന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ യുവാക്കൾ ഏറ്റെടുത്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. നല്ല നിർദ്ദേശങ്ങൾക്കും പ്രതികരണങ്ങൾക്കും നന്ദി.
ഇന്ന് രാത്രി 11.30 വരെ 308 മില്യണിലേറെ പേരാണ് കഴിഞ്ഞ ദിവസത്തെ വീഡിയോ കണ്ടത്. നന്ദിയറിയിച്ചുള്ള വിഡിയോ ആദ്യ 30 മിനിട്ടിൽ 10 ലക്ഷത്തോളം പേർ കണ്ടു.
"നന്ദി, സുഹൃത്തുക്കളേ. കഴിഞ്ഞ രാത്രി നിങ്ങളെ കാണാൻ എനിക്ക് അവസരം ലഭിച്ചു. നിങ്ങൾ ആ വീഡിയോയോട് പ്രതികരിച്ച രീതിക്കും പോസിറ്റീവായ നിര്‍ദ്ദേശങ്ങള്‍ അയച്ചുതന്നതിനും എല്ലാവർക്കും നന്ദി. എന്നോടുള്ള നിങ്ങളുടെ സ്നേഹം നിലനിൽക്കും. നമ്മുടെ ബന്ധം കൂടുതൽ ശക്തമാവുകയും ചെയ്യും. നന്ദി, സുഹൃത്തുക്കളേ"- എന്നാണ് പ്രധാനമന്ത്രി ഇന്നത്തെ വീഡിയോയിൽ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
