ഐസിയു പീഡനക്കേസ്: ഡോ. പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

MAY 7, 2024, 2:16 PM

കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ ഡോ. പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവിറങ്ങി. ‌‌ അതിജീവിതയുടെ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

നാര്‍ക്കോട്ടിക് സെല്‍ എസിപി ടി പി ജേക്കബ് കേസ് അന്വേഷിക്കും. ഐജി സേതുരാമന്‍ ഇതുസംബന്ധിച്ച ഉത്തരവില്‍ ഒപ്പിട്ടു. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരായ പരാതിയില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖല ഐജിയെ കണ്ടിരുന്നു.

vachakam
vachakam
vachakam

പിന്നാലെയാണ് പരാതിയില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഡോ. പ്രീതിക്കെതിരായ ആരോപണത്തില്‍ മെഡിക്കല്‍ കോളജ് എസിപി നടത്തിയ അന്വേഷണത്തില്‍ അതിജീവിത അതൃപ്തിയറിയിച്ചിരുന്നു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam