തിരുവല്ല നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് നിക്ഷേപ തട്ടിപ്പിൽ അറസ്റ്റ്

MAY 7, 2024, 3:07 PM

പത്തനംതിട്ട:  തിരുവല്ല ആസ്ഥാനമായ നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപ തട്ടിപ്പിൽ അറസ്റ്റ്. നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഉടമ എന്‍. എം രാജുവും കുടുംബവുമാണ് അറസ്റ്റിലായത്. കാലാവധി പൂർത്തിയായിട്ടും ആളുകൾക്ക് നിക്ഷേപം തിരികെ നൽകിയിരുന്നില്ല. 

പിന്നാലെ നിക്ഷേപകർ പരാതിയുമായി രം​ഗത്തെത്തുകയായിരുന്നു.

 20 ൽ അധികം കേസുകൾ നിലവിൽ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരള കോൺഗ്രസ് (എം ) മുൻ ജില്ലാ പ്രസിഡന്റ് ആണ് എൻ. എം. രാജു.

vachakam
vachakam
vachakam

എൻ. എം. രാജു, ഭാര്യ ഗ്രേസ് രാജു, മക്കൾ അലൻ ജോർജ്, ആൻസൺ ജോർജ് എന്നിവരാണ് അറസ്റ്റിൽ ആയത്. നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന ധനകാര്യ സ്ഥാപനത്തിന് സംസ്ഥാനത്ത് 152 ശാഖകൾ ഉണ്ട്. കോടിക്കണക്കിനു രൂപയുടെ നിക്ഷേപവും സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടു മാസമായി സ്ഥാപനം പ്രതിസന്ധിയിൽ ആണ്. 

തിരുവല്ല, പുളിക്കിഴ് സ്റ്റേഷനുകളിൽ ആയി നിക്ഷേപ തട്ടിപ്പിൽ 16 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബഡ്സ് ആക്റ്റ് ഉൾപ്പെടെ ചുമത്തിയാണ് എഫ്ഐആർ. വസ്തുവകകൾ വിറ്റു മുഴുവൻ പേർക്കും പണം തിരികെ നൽകുമെന്നാണ് സ്ഥാപന ഉടമയുടെ വിശദീകരണം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam