മെസ്സി തട്ടിപ്പിലെ ജിഎസ്ടി അന്വേഷണം; റിപ്പോർട്ടർ കമ്പനിക്ക് തിരിച്ചടി 

NOVEMBER 16, 2026, 2:10 AM

കൊച്ചി: മെസ്സി തട്ടിപ്പിലെ ജിഎസ്ടി അന്വേഷണത്തില്‍ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് തിരിച്ചടി. സമൻസിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചതോടെ വ്യാഴാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം. 

ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് പണം നൽകിയ ധനകാര്യ സ്ഥാപനങ്ങളിലേക്കും സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഫോറെൻസിക് ഓഡിറ്റിങ്ങിലേക്ക് നീങ്ങുകയാണ് അന്വേഷണ സംഘം. 

സമൻസിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചതോടെ  കൊല്ലം ജിഎസ്ടി ഇന്‍റലിജൻസ് യൂണിറ്റിന് മുന്നിൽ ഹാജരാകണം. സമൻസ് ചോദ്യം ചെയ്ത് നൽകിയ ഹ‍ർജി കോടതി തീർപ്പാക്കി. 25.78 കോടിയുടെ നികുതി വെട്ടിപ്പാണ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയത്. 56.3 2 കോടി പിഴ ഒടുക്കാനും നോട്ടീസ് നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

 പണം വന്നു പോയ വഴികൾ തേടി ആന്‍റോ അഗസ്റ്റിന്‍റെ ബാങ്ക് അകൗണ്ടുകൾ കേന്ദ്രീകരിച്ചാണ് ഓഡിറ്റിങ് നടത്തുന്നത്. രണ്ടു ലക്ഷം രൂപക്ക് മേലുള്ള ഫണ്ട് കൈമാറ്റങ്ങളാണ് ഫോറെൻസിക് ഓഡിറ്റിങ്ങിലൂടെ പരിശോധിക്കുന്നത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam