മസാലപ്പൊടികളിൽ സാല്‍മൊണല്ല ബാക്ടീരിയ; എംഡിഎച്ച് ഉത്പന്നങ്ങൾ മൂന്നിലൊന്നും നിരസിച്ച് അമേരിക്ക

APRIL 29, 2024, 1:36 PM

വാഷിങ്ടൺ: സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി ആസ്ഥാനമായുള്ള മഹേഷിയൻ ദി ഹട്ടി (എംഡിഎച്ച്) പ്രൈവറ്റ് ലിമിറ്റഡ് കയറ്റുമതി ചെയ്ത ഉൽപ്പന്നങ്ങളുടെ 31 ശതമാനവും  നിരസിച്ച് അമേരിക്ക. യുഎസ് കസ്റ്റംസ് ആണ് നടപടി സ്വീകരിച്ചത്. 

2023 ഒക്ടോബർ മുതലുള്ള കണക്കാണിത്.എംഡിഎച്ചിന്റേയും എവറസ്റ്റ് ഫൂഡ് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റേയും ചില മസാലപ്പൊടികളുടെ വില്‍പ്പന സിംഗപ്പൂരും ഹോങ് കോങ്ങും അടുത്തിടെ വിലക്കിയിരുന്നു. അർബുദത്തിന് കാരണമാകുന്ന എഥിലിന്‍ ഓക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

2023 ഒക്ടോബർ മുതൽ, എംഡിഎച്ചിൻ്റെ വിവിധ ഉൽപ്പന്നങ്ങളുടെ 11 കയറ്റുമതികൾ അമേരിക്ക നിരസിച്ചിരുന്നു. 2022 ഒക്ടോബർ മുതൽ 2023 സെപ്തംബർ വരെ കയറ്റുമതി ചെയ്ത ഉൽപ്പന്നങ്ങളുടെ നിരസിക്കൽ നിരക്ക് നിലവിലെ 15 ശതമാനത്തിൽ നിന്ന് ഇരട്ടിയായതായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ്റെ (എഫ്ഡിഎ) ഡാറ്റ കാണിക്കുന്നു. 2020 ഒക്ടോബർ മുതല്‍ സാല്‍മൊണല്ലയുടെ സാന്നിധ്യം മൂലം മാത്രമാണ് എംഡിഎച്ച് ഉത്പ്പന്നങ്ങളുടെ കയറ്റുമതി നിരസിച്ചിട്ടുള്ളത്.

vachakam
vachakam
vachakam

ശുചിത്വമില്ലായ്മമൂലമാണ് സാല്‍മൊണല്ലയുടെ സാന്നിധ്യമുണ്ടാകുന്നതെന്നാണ് ഭക്ഷ്യസുരക്ഷാ വിദഗ്ധർ പറയുന്നത്. വിളവെടുപ്പു മുതല്‍ പാക്കേജിങ് വരെ ശുചിത്വത്തോടെ പരിചരിക്കുകയാണെങ്കില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യമുണ്ടാകില്ലെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. 

2022 ജനുവരിയില്‍ എംഡിഎച്ചിന്റെ നിർമ്മാണ പ്ലാന്റ് എഫ്‌‍ഡിഎ നേരിട്ടെത്തി പരിശോധിച്ചിരുന്നു. പ്ലാന്റില്‍ ആവശ്യമായ സാനിറ്ററി സംവിധാനങ്ങള്‍ ഇല്ലെന്നും ഉപകരണങ്ങള്‍ക്കും മറ്റും വൃത്തിയില്ലെന്നും കണ്ടെത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam